പാർട്ടി പ്രവർത്തകർ നിശാക്യാമ്പുകൾ നടത്തുന്നത് അച്ചടക്ക ലംഘനമാണെന്നും ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും കെ.പി.സി.സി. പ്രസിഡന്റ് കെ.മുരളീധരൻ പറഞ്ഞു. പട്ടം വൈദ്യുതിബോർഡിൽ നടന്ന ഐ.എൻ.ടി.യു.സി. പ്രചരണയോഗത്തിനുശേഷം പത്രപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അച്ചടക്കം ലംഘിക്കുന്നവരെ പാർട്ടിയിൽ നിന്നും പുറത്താക്കിയാൽ കോൺഗ്രസ്സിൽ നിന്നും എല്ലാവരെയും പുറത്താക്കേണ്ടിവരും. മുരളീധരൻ സൂചിപ്പിച്ചു.
മറുപുറംഃ – ശരിയാണ് മുരളീധരാ, ഈ നിശാക്യാമ്പുകളിൽ ഭൂതപ്രേതപിശാചുക്കൾ, നാടൻ,കുട്ടിച്ചാത്തൻ, കളളിയങ്കാട്ടുനീലി എന്നീ സാധനങ്ങളുടെ ശല്യമുണ്ടാകും. പിന്നെ നമ്മുടെ ചില നേതാക്കളുടെ സ്വഭാവമനുസരിച്ച് ദൈവപുത്രന്മാരും സൃഷ്‌ടിക്കപ്പെട്ടേക്കാം…തമിഴ്‌നാട്ടിൽ ചിന്നവീട് വച്ച മന്ത്രിമാർ കാടുമറിക്കുന്ന സംസ്ഥാനമല്ലേ നമ്മുടേത്. ഇങ്ങനെ ഒരു പിടിപ്പ് നല്ലതാ…
Generated from archived content: aug19_news1.html