കൊക്കകോളഃ തനിക്കെതിരെ ജനങ്ങളുടെ ആക്ഷേപമില്ലെന്ന്‌ മന്ത്രി ശങ്കരൻ

കൊക്കകോളയിൽ വിഷാംശം ഇല്ലെന്ന പ്രസ്താവന ആരോഗ്യവകുപ്പ്‌ ഡയറക്‌ടർ വഴി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയതാണെന്ന്‌ ആരോഗ്യമന്ത്രി പി.ശങ്കരൻ പറഞ്ഞു. എസ്‌.സുപാലിന്റെ ചോദ്യത്തിനു മറുപടിയായിട്ടാണ്‌ നിയമസഭയിൽ മന്ത്രി വിവാദ പ്രസ്താവന നടത്തിയത്‌.

കൊക്കകോളയെ രക്ഷിക്കാനാണ്‌ മന്ത്രിയുടെ ശ്രമം എന്ന ആരോപണം ഒരു പത്രത്തിന്റേത്‌ മാത്രമാണ്‌. കേരളത്തിലെ ജനങ്ങൾക്കും നിയമസഭാ സാമാജികർക്കും ഇത്തരം അഭിപ്രായമില്ല.

മറുപുറംഃ- പൊട്ടക്കിണറ്റിലെ ദർദ്ദുരം മോങ്ങിയാൽ ലോകം കുലുങ്ങുമോ? സർവ്വശക്തനായ ശങ്കരാ, പറ്റിയ അബദ്ധത്തിനുമേൽ ഇനിയും കൂനു വയ്‌ക്കണമോ…. സർക്കാരാശുപത്രി സന്ദർശിക്കാത്തത്‌ തന്റെ ആരോഗ്യത്തെ കരുതിയാണെന്നു പറഞ്ഞ ആരോഗ്യമന്ത്രിയല്ലേ താങ്കൾ… അപ്പോളിതും പറയും ഇതിനപ്പുറവും പറയും… കൊക്കകോളയുടെ സഹായം കണ്ടിട്ടൊന്നുമായിരിക്കില്ല പാവം വെടി പൊട്ടിച്ചത്‌. അത്‌ തിരിച്ചറിയാനുളള ശേഷിയൊക്കെ മന്ത്രി ശങ്കരന്‌ ഇല്ല… ഇത്‌ വെറുതെ വഴിയെ പോയ പാമ്പിനെയെടുത്ത്‌ വച്ചപോലെയായി. അത്രമാത്രം… കഷ്‌ടം….

Generated from archived content: aug18_news2.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here