മാറാട് കലാപത്തെ തുടർന്ന് കപ്പക്കലിലുളള ക്യാമ്പിൽ താമസിക്കുന്ന 25 കുടുംബങ്ങൾ ആഗസ്‌റ്റ് 15-ന് മാറാടിൽ തിരിച്ചെത്തുമെന്നുളള തീരുമാനം അവസാന നിമിഷം മാറ്റിവെച്ചു. പതിനഞ്ചു ദിവസത്തിനകം പുനരധിവാസം നടത്തുമെന്നുളള സർക്കാർ ഉറപ്പിന്മേലാണ് തീരുമാനം മാറ്റിയതെന്ന് ക്യാമ്പ് ലീഡർ ജമീല പറഞ്ഞു. ആഗസ്‌റ്റു മുപ്പതിനുശേഷവും പരിഹാരം കണ്ടെത്താൻ സർക്കാരിനു കഴിഞ്ഞില്ലെങ്കിൽ ഏത് എതിർപ്പും അതിജീവിച്ച് സ്വന്തം വീടുകളിലേയ്‌ക്ക് തിരിച്ചുപോകുമെന്നും ജമീല സൂചിപ്പിച്ചു.
മറുപുറംഃ- പഴയ ചാക്ക്, കുറുപ്പിന്റെ ഉറപ്പ് എന്നീ കാര്യങ്ങൾ പോലെയാണ് നമ്മുടെ സർക്കാരിന്റെ ഇപ്പോഴത്തെ അവസ്ഥ. പണ്ട് മുന്നിൽനിന്നും പിന്നിൽനിന്നും കുത്തി മുഖ്യമന്ത്രി കസേരയിൽ നിന്നും കുടിയിറക്കപ്പെട്ട കാരണവരുടെ പുനരധിവാസത്തിനുളള പരിപാടികൾ ഒരുവശത്ത്, അഴിമതി, വാഗമൺ, സ്വാശ്രയവിദ്യാഭ്യാസം, ജാനു, ന്യൂനപക്ഷ സമ്മർദ്ദം അങ്ങിനെ പോകുന്നു മറ്റൊരുവശത്ത്. നിങ്ങള് വെറും ഇരുപത്തിയഞ്ചു വീട്ടുകാരുടെ പ്രശ്‌നമല്ലേ. അത് തീർന്നാലെന്ത് തീർന്നില്ലെങ്കിലെന്ത്. മുഖ്യന്റെ സ്വന്തം ഭാഷയിൽ പറഞ്ഞാൽ ‘പൈശാചികമായി’ ആക്രമിക്കല്ലേ.
Generated from archived content: aug16_news.html