സർക്കാർ ലബോറട്ടറിയിലെ പരിശോധനയുടെ ഇടക്കാല റിപ്പോർട്ടിൽ കൊക്കകോളയിൽ കാഡ്‌മിയത്തിന്റെ അംശം ഇല്ലെന്നും, ലെഡിന്റെ അളവ് വളരെ കറവാണെന്നും വ്യക്തമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പി.ശങ്കരൻ നിയമസഭയിൽ അറിയിച്ചു.
പി.എസ്.സുപാലിന്റെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി ശങ്കരൻ. പൂർണ്ണ പരിശോധനാഫലം വ്യാഴാഴ്‌ച ലഭിക്കും; പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ വേണ്ട നടപടികൾ സ്വീകരിക്കും. മന്ത്രി വ്യക്തമാക്കി.
മറുപുറംഃ – ക്ഷാമ കാലത്ത് സർക്കാർ ദരിദ്രർക്ക് ഇടക്കാല ആശ്വാസം നല്‌കുന്നുവെന്ന് കേട്ടിട്ടുണ്ട്. കൊക്കകോളയുടെ ഈ ദുരിതകാലത്ത് മന്ത്രി ശങ്കരൻ നല്‌കുന്ന ഈ ഇടക്കാല ആശ്വാസം കോള കമ്പനിക്ക് ഏറെ ആശ്വാസമാകും. കളളന് കഞ്ഞിവെയ്‌ക്കാൻ ആളില്ലെങ്കിൽ കളളന്റെ ഗതി പരഗതി…. ശങ്കരഭഗവാനേ…. ഈ ഇടക്കാലാശ്വാസം ഒഴിവാക്കാമായിരുന്നു….
Generated from archived content: aug14_news.html
Click this button or press Ctrl+G to toggle between Malayalam and English