ഒരാൾക്ക് കൈവശം വയ്‌ക്കാവുന്ന വിദേശമദ്യത്തിന്റെ അളവ് മൂന്നു ലിറ്ററാക്കി സർക്കാർ ഉയർത്തി. നേരത്തെ ഇത് ഒന്നര ലിറ്ററായിരുന്നു. ബിയർ&വൈൻ എന്നിവയുടെ അളവ് നാലര ലിറ്ററിൽ നിന്നും 7.8 ലിറ്ററാക്കി ഉയർത്തിയിട്ടുണ്ട്.
യാത്ര ചെയ്യുന്നവർക്കും ഈ നിയമം ബാധകമാണ്. കൈവശം മദ്യം വാങ്ങിയതിന്റെ ബില്ല് വേണമെന്നു മാത്രം. ഇതു സംബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെ എതിർപ്പ് അവഗണിച്ചാണ് സർക്കാർ തീരുമാനമെടുത്തത്.
മറുപുറംഃ- ആന്റണിയുടെ കാലത്തുതന്നെ ഇങ്ങനെയൊക്കെ വന്ന് ഭവിച്ചല്ലോ…. ചാരായം നിർത്തലാക്കി പെണ്ണുങ്ങളുടെ കൈയ്യടി വാങ്ങാൻ ശ്രമിച്ച പഴയ ചവിട്ടുനാടകക്കാരൻ ആന്റണിയിൽനിന്നും തേനും പാലും ഒഴുക്കുന്നതിനു പകരം ‘വിദേശനെ’ ഒഴുക്കാനുളള തീരുമാനമായത് കലികാലദോഷം കൊണ്ടായിരിക്കും. അന്ന് കുറെ പാവപ്പെട്ട ചാരായ തൊഴിലാളികളുടെ പണിപോയത് മിച്ചം… ഇപ്പോഴാകട്ടെ ഫൈറ്റർ, തണ്ടർ, മെജസ്‌റ്റിക്ക്… തുടങ്ങിയ ഇടിവെട്ടുകൾ കുടിയന്മാരുടെ റേഷൻകടകളിൽ സുലഭമാണല്ലോ…. ആന്റണിസാർ വാഴ്‌കെ….
Generated from archived content: aug12_news2.html