ജനകീയാസൂത്രണത്തിൽ പാളിച്ചഃ സി.പി.ഐ

ജനകീയാസൂത്രണപരിപാടി പ്രായോഗികമാക്കുന്നതിൽ ഗൗരവതരമായ പോരായ്‌മകൾ സംഭവിച്ചിട്ടുണ്ടെന്ന്‌ സി.പി.ഐ. ‘നവയുഗ’ത്തിലെ ചോദ്യോത്തര പംക്തിയിലാണ്‌ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവൻ ഇത്‌ പറഞ്ഞത്‌.

ജനകീയാസൂത്രണ പദ്ധതിയിലെ പാളിച്ചകൾ സി.പി.ഐ മുൻപെ തന്നെ ചൂണ്ടിക്കാണിച്ചതാണെന്നും തിരുത്താൻ ആവശ്യപ്പെട്ടതാണെന്നും വെളിയം ഭാർഗവൻ അവകാശപ്പെട്ടു.

ഇങ്ങനെയൊക്കെയാണെങ്കിലും ജനകീയാസൂത്രണം മാതൃകാപരമായ പദ്ധതിയായിരുന്നു. വെളിയം കൂട്ടിച്ചേർത്തു.

മറുപുറംഃ – ഉത്തരത്തേൽ ഇരിക്കുന്നത്‌ എടുക്കുകയും വേണം കക്ഷത്തിലുളളത്‌ താഴെ വീഴാനും പാടില്ല… വെളിയം സഖാവിന്റെയൊക്കെ ഒരു പെടാപ്പാടേ…. വല്ല്യേട്ടനെ പിണക്കിയാൽ ഉച്ചക്കഞ്ഞിയുടെ കാര്യം കഷ്‌ടത്തിലാകും. എന്തെങ്കിലും പറഞ്ഞില്ലെങ്കിലോ മീശവെച്ച പെണ്ണാണെന്ന്‌ നാട്ടുകാർ പറയും.. എല്ലാം ഒരു സോപ്പു പരുവം… ഇലയ്‌ക്കും കേടില്ല മുളളിനും കേടില്ല…

Generated from archived content: 5aug_news1.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here