പുതുവർഷപ്പിറവി ആഘോഷിക്കുന്നതിനായി മദ്യക്കുപ്പികളും മാംസക്കറികളുമായി അവർ മൂന്നു പേർ ഗ്രാമത്തിലെ കുന്നിലേയ്ക്കു കയറിച്ചെന്നു. കുന്നിൻ്റെ തലയിൽ തീയിട്ട് ചുറ്റുമിരുന്ന് അവർ മൂക്കുമുട്ടെ ആഘോഷിച്ചു . മദ്യം വീതം വച്ചത് നീതിപൂർവ്വമല്ലെന്ന കാരണം പറഞ്ഞ് അവർ തമ്മിൽ കലഹമായി. ഒഴിഞ്ഞ കുപ്പി കൊണ്ട് പരസ്പരം തലയ്ക്കടിച്ചു…..
പുതുവർഷപ്പുലരിയിൽ ഗ്രാമത്തിലെ കുന്നിൽ ചെരുവിൽ പോലീസുകാരും ആംബുലൻസുമെത്തി. രണ്ടു മൃതദേഹങ്ങളും ഒരു ഗുരുതരാവസ്ഥയുമായി ആംബുലൻസ് അടുത്തുള്ള ആശുപത്രിയിലേയ്ക്കു പാഞ്ഞു.
കുന്നിൻ്റെ തല അപ്പോഴും പുകഞ്ഞുകൊണ്ടിരുന്നു.