പുതുവർഷത്തിൽ ഓർമയായ ഡിസംബറിനെപ്പറ്റി അലക്സിയുടെ കവിത വായിക്കാം
“അവസാനത്തെ കത്ത്”.
‘ഡിസംബർ മാസത്തിലെ അവസാനത്തെ ആഴ്ചയിൽ
എനിക്ക് കത്തുകളെഴുതുന്ന പെൺകുട്ടിയുണ്ട്
അവളുടെ പൊള്ളുന്ന വാക്കുകൾ വീണ്
എന്റെ ക്രിസ്തുമസ് മഞ്ഞ് ഉരുകിയൊലിക്കുന്നു
തിളങ്ങുന്ന ഗ്രീറ്റിങ് കാർഡുകൾക്കിടയിലൂടെ
ഊർന്നിറങ്ങുന്ന അവളുടെ വടിവില്ലാത്ത അക്ഷരങ്ങൾ
ഉത്തരമില്ലാത്ത ചോദ്യങ്ങളെറിഞ്ഞ് വർഷാവസാന
പരീക്ഷയിൽ എന്നെ പരാജിതനാക്കുന്നു
ഒരിക്കലും കാണാത്ത അവളുടെ മുഖം
കന്യാമറിയത്തിന്റെയും കസാൻട്രയുടെയും
ചിത്രങ്ങൾക്കിടയിൽ ഞാൻ ഒളിപ്പിച്ചു
ശാന്തവും വിശുദ്ധവുമായ രാത്രിയുടെ
സംഗീതത്തിനായി ഞാനുണർന്നിരുന്നു
പിന്നെ…കണക്കിലെ ഭിന്നമായ സംഖ്യകളിൽ
തലതാഴ്ത്തി
ജനുവരിയുടെ കനൽക്കണ്ണുകളിലെ
ഭാഷ വായിച്ചെടുക്കാൻ ബന്ധപ്പെട്ടുകൊണ്ടിരുന്നു
നമുക്കി മാലപ്പടക്കങ്ങളുടെ തോരണങ്ങൾ
അഴിച്ചു മാറ്റാം….
പകരം നക്ഷത്രക്കണ്ണുകൾകൊണ്ടിവിടം ദീപ്തമാക്കാം.’