ന്യൂവേവ് ഫിലിം സ്‌കൂൾ 2022-23 അധ്യയന വർഷത്തെ ഫിലിം മേക്കിങ് റഗുലർ ബാച്ചിലേയ്ക്ക് മെയ് 30 വരെ അപേക്ഷിക്കാം. ഓഗസ്റ്റ് ഒന്നിന് ക്ലാസുകൾ ആരംഭിക്കും. ഒരു വർഷമാണ് കോഴ്‌സിന്റെ കാലദൈർഘ്യം. പ്രവേശനപ്പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലുള്ള മെറിറ്റ് ലിസ്റ്റിലൂടെ ആയിരിക്കും പ്രവേശനം. മെറിറ്റിൽ ആദ്യ പത്തുറാങ്കിൽ എത്തുന്നവർക്ക് 50 ശതമാനം ഫീസിളവുണ്ട്. പെൺകുട്ടിക്കൾക്കും SC/ST, OBC, ട്രെൻസ്ജെൻഡർ വിഭാഗങ്ങൾക്കും 40 ശതമാനം ഫീസിളവുണ്ട്. ഡയറക്ഷൻ, സ്ക്രിപ്റ്റ് റൈറ്റിങ്, സിനിമാട്ടോഗ്രഫി, എഡിറ്റിങ്, സൗണ്ട്, ആക്റ്റിങ്, ഫോട്ടോഗ്രഫി എന്നീ മേഖലകളിൽ സ്പെഷലൈസെഷനുള്ള അവസരവുമുണ്ട്. www.nwfs.in എന്ന വെബ്‌സൈറ്റിലൂടെ സൗജന്യമായിഅപേക്ഷിക്കാം. മാതൃകാ ചോദ്യ പേപ്പറുകളും സിലബസും വെബ്‌സൈറ്റിൽ ഉണ്ട്.
Click this button or press Ctrl+G to toggle between Malayalam and English