“ഞാൻ , പ്രണയത്തിന്റെ പുരാതന കാലഘട്ടത്തിലെ പൂർണ്ണ നിലാവിലെത്തുമ്പോൾ ഒരു നാഗമായെന്നിൽ പടരുക”
“ചിലർ പ്രളയത്തിൽ തുഴ തിരഞ്ഞപ്പോൾ സഖാവെന്നൊരോറ്റ വിളിയിൽ എന്നെ പ്രണയിച്ചു”
കവിത പ്രതിരോധമാകുമ്പോൾ അതിന് പ്രത്യേകമായ ഒരു കരുത്ത് കൈ വരുന്നു. പ്രിയ ഉണ്ണികൃഷ്‌ണന്റെ പുതിയ കവിതാ സമാഹാരം പ്രതിരോധത്തിന്റെ രാഷ്ട്രീയമാണ് മുന്നോട്ടു വെക്കുന്നത്.
പ്രണയം വിപ്ലവം വീക്ഷണം എന്നാണ് പുസ്തകത്തിന് പേര് നൽകിയിരിക്കുന്നത് , സുഹൃത്തുക്കൾക്ക്, അപരിചിതർക്ക്,
പ്രണയമനസ്സുകൾക്ക്, യുദ്ധവും വർഗ്ഗീയതയും
വെറുക്കുന്നവർക്ക്, അങ്ങനെയോരോരുത്തർക്കും ആണ് കവി പുസ്തകം സമർപ്പിച്ചിട്ടുള്ളത്. ഹൊറൈസൺ പബ്ലികേഷൻ ഹൗസ് കൊച്ചി ആണ് പുസ്തകം ഇറക്കിയത്. കവർ ഡിസൈൻ ജ്യോതിസ് പറവൂർ.വില 100 രൂപ