വേട്ടയ്ക്കൊരു മകൻ ഒരുങ്ങുന്നു. പ്രശസ്ത പരസ്യ ചിത്ര സംവിധായകൻ രാജു ഏബ്രഹാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുട്ടനാടിന്റെ രാത്രി കാഴ്ചകളുടെ വന്യതയുമായാണ് ചിത്രം ഒരുങ്ങുക. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
എസ്. ഹരീഷിന്റെ ‘ആദം’ എന്ന കഥാസമാഹരത്തില്‍ നിന്നുള്ള കഥയാണ് ‘ വേട്ടയ്ക്കൊരു മകന്’. ഒറ്റപ്പെട്ട മനുഷ്യരും മൃഗങ്ങളും പ്രകൃതിയും തകിടം മറിയുന്ന, വിധിവൈപര്യത്തിന്റെ പുതുകാല ജീവിതം നിര്‍മമതയോടെ ചിത്രീകരിക്കുന്ന രചനകളാണ് ‘ആദം’ എന്ന കഥാസമാഹാരത്തിലേത്. ആദം, മാവോയിസ്റ്റ്, നിര്യാതരായി, കാവ്യമേള, മാന്ത്രിക വാല്, ചപ്പാത്തിലെ കൊലപാതകം, വേട്ടയ്ക്കൊരു മകന്, രാത്രികാവല്‍, ഒറ്റ തുടങ്ങി സമീപകാലത്ത് ചര്‍ച്ചചെയ്യപ്പെട്ട ഒന്‍പതു കഥകളാണ് പുസ്തകത്തിലുളളത്.