ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്‌ളോമ കോഴ്‌സിന് (ഈവനിംഗ് ബാച്ച് )അപേക്ഷിക്കാം.
സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍, ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്‌ളോമ കോഴ്‌സ് (ഈവനിംഗ് ബാച്ച് ) ആരംഭിക്കുന്നു.
> തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി.
> കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ ഓരോന്നിലും 25 പേര്‍ക്കാണ് പ്രവേശനം.
> സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പ്രൊഫഷണലുകള്‍ക്കും പ്രയോജനപ്രദമാക്കും വിധം വൈകീട്ട് 6.00 മുതല്‍ 8.00 വരെയാണ് ക്‌ളാസ് സമയം.
> കേരള സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്.
> ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത.
> ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
> പ്രായപരിധി ഇല്ല
> മോജോ,വെബ് ജേര്‍ണലിസം, ഓൺലൈന്‍ റൈറ്റിംഗ് ടെക്‌നിക്ക്‌സ്, ഫോട്ടോ ജേര്‍ണലിസം,വീഡിയോ പ്രാക്ടീസ് തുടങ്ങിയവയില്‍ ഈ കോഴ്‌സിന്റെ പ്രായോഗിക പരിശീലനം നല്‍കും.
അനുദിനം മാറുന്ന നവീനസാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുന്നതിലൂടെ ഓൺലൈന്‍ മാധ്യമമേഖലയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തുക.
> അപേക്ഷ സംബന്ധമായ വിവരങ്ങൾക്ക് “APPLY NOW” ലിങ്കിൽ Contact Details സമർപ്പിക്കുക.
> അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 മാർച്ച് 1
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ: 0484 2422275, 2422068, 04712726275
Home ഇന്ന്
Click this button or press Ctrl+G to toggle between Malayalam and English