പുതിയ പെണ്ണ്

images-4

പെൺദിനം  വന്നെത്തിയിരിക്കുന്നു

പെണ്ണിന്നായുളള ദിനം

ഇന്നത്തെ  പെണ്ണ്  ദൈവത്തിന്റെ  പുത്തൻസൃഷ്ടിയാണ്

അതങ്ങനെതന്നെ  ഇരിക്കട്ടെ

ഇന്നിന്റെ  പെണ്ണിവൾ

ഉരുക്കുപോൽ  ഉൾകരുത്തുളളവൾ

സങ്കടങ്ങളിലുരുകിയൊലിച്ചു

തീരാനൊരുങ്ങാത്തവൾ

ഒരുകാലം  കൂടപ്പിറപ്പായി നിന്ന  കണ്ണീർതുളളികളെ

ഇന്നു  നയനങ്ങളിൽ നിന്നു  പറിച്ചെറിഞ്ഞവൾ

കരഞ്ഞുകലങ്ങാതെ  കളംവരയ്ക്കാതെ

വിയർത്തുമണ്ണിലുറച്ചവൾ

പ്രണയഭ്രമങ്ങളിൽ  കുരുങ്ങാത്തവൾ

തരുണവികാരങ്ങൾക്കുമതീത

ചൂണ്ടയിലെ കെണി  തിരിച്ചറിയാനി-

ന്നവൾക്കു  മണ്ടയുണ്ട്

രാവിനെ  കൂട്ടുപിടിച്ച്  കാമത്തെ

രാകിമിനുക്കി കൊണ്ടെത്തുന്നോനെ

അഗ്നിയായിയൊരൊറ്റ നോട്ടം കൊണ്ടു ദഹിപ്പിക്കുന്നിവൾ

ഏതിരുട്ടിനേയും  സധൈര്യം മുറിച്ചു  കടക്കുന്നവൾ

കഴുത്തിലെചരടും തന്നെ  തളയ്ക്കും

കൂച്ചുവിലങ്ങായി   തീർന്നിടുമ്പോൾ

അരഞ്ഞു  ചന്ദനമായിടാതെ

നിവർന്നു നിന്നു പൊരുതുന്നവൾ

തല താഴാതെ  താഴ്ത്താതെ

തളരാതെ  തങ്കിടാങ്ങളെ പോറ്റുന്നവൾ

വേവിക്കുമഗ്നിക്കുമീതെ

വേവാതെ     ഉയർന്നു  പറക്കുന്നവൾ

മേനിക്കും പൊന്നിനും  വിലകല്പ്പിക്കുന്ന-

വനൊട്ടുംവിലകല്പിക്കാത്തവൾ

പെൺജാതിയൊരു കീഴ്ജാതിയല്ലെന്നു കാണിക്കാൻ

എവിടെയും  വിജയക്കൊടി  നാട്ടിയവൾ

അവളെക്കാലവും തളരാത്ത

സ്നേഹകടലാമൊരമ്മയും

നിവർന്നേനില്ക്കുമൊരു പത്നിയും

തന്നെതന്നെ   മാനിക്കുന്നൊരു  വ്യക്തിയും

അവളിന്ന്   തീയായി  ജ്വലിക്കുന്നു

താരമായി  തിളങ്ങുന്നു

ജയിക്കാനായി  അശ്വത്തെപ്പോൽ കുതിക്കുന്നു

അതെന്നും  അങ്ങനെ തന്നെ തുടരട്ടെ

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here