സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ വധിക്കാന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നുവെന്ന വെളിപ്പെടുത്തലുള്ള പുസ്തകം വിവാദമാകുന്നു.ഇത് വിൽപ്പനക്കായി കെട്ടിച്ചമച്ച വിവാദമാണോ എന്നും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. വാട്ടര്‍ഗേറ്റ് വിവാദവാര്‍ത്ത പുറത്തുകൊണ്ടുവന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ബോബ് വുഡ്വാര്‍ഡിന്റെ ‘ഫിയര്‍, ട്രംപ് ഇന്‍ ദി വൈറ്റ് ഹൗസ്’ എന്ന പുസ്തകത്തിലാണ് ഒട്ടേറെ വെളിപ്പെടുത്തലുകളുള്ളത്. ഈ മാസം പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിന്റെ പ്രസക്തഭാഗങ്ങള്‍ യു.എസ്. മാധ്യമം ‘വാഷിങ്ടണ്‍ പോസ്റ്റ് ‘ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചതോടെ ഇത് വലിയ കോളിളക്കം സൃഷ്ടിച്ചുകഴിഞ്ഞു.ഇതിന്റെ ആധികാരികതയെച്ചൊല്ലിയുള്ള ചർച്ചകളും മറ്റുമാണ് ഇപ്പോൾ അമേരിക്കയിൽ ചൂട് പിടിച്ചു നടക്കുന്നത്
Home പുഴ മാഗസിന്