വിവര സാങ്കേതിക വിദ്യയുടെ യുഗത്തിലും ലൈബ്രറികളും പുസ്തക വായനയും സംസ്കാരത്തെ ആഴത്തിൽ മനസിലാക്കുന്നതിന് അനിവാര്യമെന്ന് ഡോ.ശശിതരൂർ എംപി. നെല്ലിവിള സെന്‍റ് ജോസഫ് ലൈബ്രറിക്കുവേണ്ടി എംപി ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഒന്നാം നിലയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ലൈബ്രറി പ്രസിഡന്‍റ് ഡോ.സോമൻ നെല്ലിവിള അധ്യക്ഷതവഹിച്ചു. എം.വിൻസന്‍റ് എംഎൽഎ, വെങ്ങാനൂർ പി.ഭാസ്കരൻ, സി.കെ. വത്സലകുമാർ, ലൈബ്രറി കൗണ്‍സിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി. ശ്രീകണ്ഠൻ, അതിയന്നൂർ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ജി.എസ്.ശ്രീകല, ബ്ലോക്ക് അംഗം പി.എസ്.ലീലാബായി, എസ്.വിദ്യാധരൻ, വാർഡ് അംഗം എ.രാജയ്യൻ, എന്നിവർ പ്രസംഗിച്ചു.
Home പുഴ മാഗസിന്