നെല്ലിക്കല്‍ മുരളീധരന്‍ സ്മാരക കവിതാ പുരസ്‌കാരം ‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്തി’ന്

നെല്ലിക്കല്‍ മുരളീധരന്‍ ഫൗണ്ടേഷന്റെ ‘ഡോ.നെല്ലിക്കല്‍ മുരളീധരന്‍ സ്മാരക കവിതാ പുരസ്‌കാരം 2022′ അസീം താന്നിമൂടിന്റെ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച`മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്’ എന്ന സമാഹാരത്തിന്. 20001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

നെല്ലിക്കല്‍ മുരളീധരന്റെ ചരമദിനമായ ഏപ്രില്‍ 25ന് പത്തനംതിട്ട ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും. പ്രൊഫ.വി എന്‍ മുരളി,പ്രൊഫ.എ ജി ഒലീന, പ്രൊഫ.ബി രവികുമാര്‍, ഡോ.ഫാ.മാത്യൂസ് വാഴക്കുന്നം, പ്രൊഫ.ഡി.പ്രസാദ് എന്നിവര്‍ അടങ്ങിയ പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ് പുസ്തകം തെരഞ്ഞെടുത്തത്.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English