മാനം കരഞ്ഞ്
കണ്ണീരണിഞ്ഞാൽ
കലപ്പ ചേറിൽ മുക്കി
ആശാനൊരെഴുത്തുണ്ടായിരുന്നു
നെല്ലെഴുത്ത്.
മണ്ണിരകൾ
അടിക്കുറുപ്പെഴുതിയിരുന്നു.
കൂട്ടമായ് പാട്ടു പാടി
അരക്കെട്ട് കെട്ടി
മറ്റൊരു പള്ളിക്കൂടത്തിലേക്ക്
പറിച്ച് നട്ടിരുന്നു.
വേനൽ ചൂടിൽ
പൈങ്കിളി വാദ്യങ്ങളുടെ
അകമ്പടിയിൽ
കൊയ്ത്തു പരീക്ഷ
നടന്നിരുന്നു.
പുഞ്ചയും
മുണ്ടകനും
കഴിഞ്ഞാൽ
സ്ലേറ്റിൽ
നൂറ് മേനിയുണ്ടായിരുന്നു.