നെഹ്റു ട്രോഫി ജലോത്സവത്തിന്റെ വള്ളങ്ങളുടെ രജിസ്ട്രേഷൻ അവസാനിക്കാൻ ഇനി ഒരു ദിവസം കൂടി മാത്രം. ഈ മാസം 26നു രജിസ്ട്രേഷൻ സമാപിക്കും. ഓഗസ്റ്റ് മാസം പത്താം തിയതിയാണ് നെഹ്റു ട്രോഫി ജലോത്സവം. ഇത് വരെ 35 വള്ളങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ചുണ്ടൻ – ചമ്പക്കുളം (യു ബി സി കൈനകരി ),ജവാഹർ തായങ്കരി (നവ ജീവൻ ബോട്ട് ക്ലബ് കോട്ടയം), വീയപുരം (വേമ്പനാട് ബോട്ട് ക്ലബ് കുമരകം ), നടുഭാഗം ചുണ്ടൻ ( പള്ളാത്തുരുത്തി ബോട്ട് ക്ലബ് ), ദേവസ് (എൻ സി ഡി സി കുമരകം ), സെൻറ് ജോർജ് ( ബ്രദേഴ്‌സ് ബോട്ട് ക്ലബ് എടത്വ ). ചുരുളൻ – വേലങ്ങാടൻ (ശ്രീ ശക്തീശ്വരത്തപ്പ ബോട്ട് ക്ലബ് ), കോടി മാത (മലർവാടി ബോട്ട് ക്ലബ് നോർത്ത് പറവൂർ ),ശ്രീ ഗുരുവയുരപ്പൻ (കണ്ടശാംകടവ് ടൌൺ ബോട്ട് ക്ലബ് തൃശൂർ), ശ്രീ മന്നെരി ഭദ്രകാളി ഭഗവതി (യുവ ശക്തി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് തൃശൂർ ), വേങ്ങയിൽ പുത്തൻ വീടൻ (ലൂണ ബോട്ട് ക്ലബ് കരുമാടി ).ഇരുട്ടുകുത്തി എ ഗ്രേഡ് -പടക്കുതിര (ഫ്രീഡം ബോട്ട് ക്ലബ്, കളർകോട്).ഇരുട്ടുകുത്തി ബി ഗ്രേഡ് – ഹനുമാൻ നമ്പർ 1(സ്യാൻ ബോട്ട് ക്ലബ് നടുത്തുരുത്തിൽ ), സെന്റ് ആന്റണിസ് (ബ്രദേഴ്‌സ് ബോട്ട് ക്ലബ്, തൃപ്പുണിത്തറ), ഗോ തുരുത്ത് പുത്രൻ (താന്തോന്നി തുരുത്ത് മുളവുകാട് ), ശ്രീ മുത്തപ്പൻ (ഫ്രണ്ട്സ് പനങ്ങാട് ), കുറുപ്പ് പറമ്പൻ (വളഞ്ഞവട്ടം ബോട്ട് ക്ലബ് തിരുവല്ല ). ഇരുട്ട് കുത്തി സി ഗ്രേഡ് -ജിബി തട്ടകൻ (മലർവാടി ബോട്ട് ക്ലബ് നോർത്ത് പറവൂർ ), മയിൽ വാഹനൻ (വിസിബിസി പനങ്കാട്), ഹനുമാൻ നമ്പർ 2 ( ശ്രീ ഭദ്ര ബോട്ട് ക്ലബ് മരട് ), ശ്രീ മുരുകൻ (സാരംഗി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് ഉദയം പേരൂർ),ജി എം എസ് (ജാസ്‌ക് പൂയപ്പള്ളി, നോർത്ത് പറവൂർ ),ശ്രീ പാർഥസാരഥി (നടുവിൽ കര ബോട്ട് ക്ലബ് തൃശൂർ ),ശ്രീ ഭദ്ര (പുല്ലങ്ങാടി ബോട്ട് ക്ലബ് ചമ്പക്കുളം). വൈപ്പ് എ ഗ്രേഡ് -പഴശ്ശിരാജാ (ജയ കേരള കരുമാടി ), ജയ് ഷോട്ട് (വാരിയേർസ് ബോട്ട് ക്ലബ് കൈനകരി ), അമ്പലക്കടവൻ (താന്തോണിതുരുത്ത് ബോട്ട് ക്ലബ് മുളന്തുരുത്ത്),മണലി (അംബേക്കർ ബോട്ട് ക്ലബ് കൊല്ലം ).തെക്കനോടി -കമ്പനി (ഐശ്വര്യ ബോട്ട് ക്ലബ് കരുമാടി ), കാട്ടിൽ തെക്ക് (അരുൺ മെമ്മോറിയൽ ബോട്ട് ക്ലബ് ), സാരഥി (ആലപ്പുഴ പോലീസ് ).
67-ാമത് നെഹ്രു ട്രോഫി ജലോത്സവ മത്സര വളളംകളിക്ക് മുന്നോടിയുളള വഞ്ചിപ്പാട്ട് മത്സ്‌രത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുളള ടീമുകൾക്ക് ജൂലൈ 27 തീയതി വരെ ആലപ്പുഴ ഇറിഗേഷൻ ഡിവിഷൻ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യാം. വിദ്യാർത്ഥി, വിദ്യാർത്ഥിനി വിഭാഗത്തിൽ ജൂനിയർ, സീനിയർ വിഭാഗത്തിലും, ആറൻമുള ശൈലി പുരുഷവിഭാഗത്തിലും, വെച്ച് പാട്ട് , കുട്ടനാട് ശൈലി എന്നിവയിൽ സ്ത്രീ, പുരുഷ വിഭാഗത്തിലുമാണ് മത്സരം സംഘടിപ്പിച്ചിട്ടുളളത്. സ്ത്രീ പുരുഷ വിഭാഗത്തിൽ 25 ടീമുകളെയും വിദ്യാർത്ഥി, വിദ്യാർത്ഥിനി വിഭാഗത്തിൽ 25 ടീമുകളെയും ആദ്യമെത്തു ക്രമത്തിൽ മാത്രമേ ഉൾപ്പെടുത്തുകയുളളു. 8-ാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെ പഠിക്കു വിദ്യാർത്ഥി/ വിദ്യാർത്ഥിനികൾ ജൂനിയർ ആയും, ഹയർസെക്കന്ററി, കോളേജ് തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥി/ വിദ്യാർത്ഥിനികൾ സീനിയറായും കണക്കാക്കുതാണ്.