നെഹ്റു ട്രോഫി ഭാഗ്യചിഹ്നമത്സരം: എൻട്രികൾ 15-ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും

അറുപത്തിയേഴാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാൻ പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനാടിസ്ഥാനത്തിൽ മത്സരം നടത്തുന്നു. എ-4 സൈസ്  ഡ്രോയിങ് പേപ്പറിൽ മൾട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്. സൃഷ്ടികൾ മൗലികമായിരിക്കണം. എൻട്രികൾ അയയ്ക്കുന്ന കവറിൽ ’67-ാമത് നെഹ്റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം’ എന്നു രേഖപ്പെടുത്തിയിരിക്കണം.  തിരഞ്ഞെടുക്കപ്പെടുന്ന രചനയ്ക്ക് 5,001 രൂപ പുരസ്‌കാരം നൽകും.

സൃഷ്ടികൾ മൗലികമല്ലെന്നു ബോധ്യപ്പെട്ടാൽ എൻട്രികൾ തള്ളിക്കളയാനുള്ള അധികാരവും സമ്മാനാർഹമായ രചനയുടെ പൂർണ അവകാശവും നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കും. വിധിനിർണയസമിതിയുടെ തീരുമാനം അന്തിമമായിരിക്കും. എൻട്രികൾ ജൂലൈ 15ന് വൈകിട്ട് അഞ്ചിനു മുമ്പ് കൺവീനർ, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ –688 001 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരത്തിന് 0477 2251349 എന്ന ഫോണിൽ ബന്ധപ്പെടുക.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here