ബ്രാംപ്ടന്‍: പ്രവാസി മലയാളി ചരിത്രത്തില്‍ സുവര്‍ണ്ണ അദ്ധ്യായമായി നവംബര്‍ ഒന്നിന് കേരള പിറവി ദിനത്തില്‍ കാനഡയില്‍ മലയാളി സംഘടനകളുടെ നാഷണല്‍ ഫെഡറേഷന്‍ രൂപീകൃതമായി. കാനഡയിലെ ചെറുതും വലുതുമായ ഏതാണ്ട് നാല്‍പ്പതില്‍ പരം സംഘടനകളുടെ കൂട്ടായ്മയാണ് നാഷണല്‍ ഫെഡറേഷന്‍ ഓഫ് മലയാളീസ് ഇന്‍ കാനഡ (നെഫ് മാസ്). ഇക്കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ ചേര്‍ന്ന സൂം യോഗത്തില്‍ സംഘടനയുടെ ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു .
കുര്യന്‍ പ്രക്കാനം (നാഷണല്‍ പ്രസിഡന്റ്), പ്രസാദ് നായര്‍ (ജനറല്‍ സെക്രട്ടറി), സോമന്‍ സക്കറിയ (ട്രഷറര്‍), രാജശ്രീ നായര്‍ (എക്‌സികൂട്ടിവ് വൈസ് പ്രസിഡന്റ്), നാഷണല്‍ വൈസ് പ്രസിഡന്റുമാരായി അജു പിലിപ്പ് ഡോ. സിജോ ജോസഫ്, സുമന്‍ കുര്യന്‍ എന്നിവരും നാഷണല്‍ സെക്രട്ടറിമാരായി ജോണ്‍ നൈനാന്‍, ജോജി തോമസ്, മനോജ് ഇടമന, തോമസ് കുര്യന്‍, സജീബ് ബാലന്‍ തുടഞ്ഞിയവരും നാഷണല്‍ ജോയിന്റ് സെക്രട്ടറി അസ്രീ എബ്രഹാം ഐസക്കും നാഷണല്‍ ജോയിന്റ് ട്രഷര്‍മാരായി സജീബ് കോയ, ജെയിസണ്‍ ജോസഫ് ടിനോ വെട്ടം തുടഞ്ഞിയവരും തെരഞ്ഞെടുക്കപ്പെട്ടു.
കനേഡിയന്‍ മലയാളി ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ആഘോഷങ്ങള്‍ നവംബര്‍ എട്ടിന് ഓണ്‍ലൈനായി നടത്തപ്പെട്ടു. പ്രസ്തുത യോഗത്തില്‍ ബ്രാംപ്ടന്‍ മേയര്‍ പാട്രിക് ബ്രൗണ്‍, ഒന്ടരിയോ എംപിപി അമര്‍ജോത് സന്ധു, പ്രമുഖ മാധ്യമ നിരീക്ഷകന്‍ റിട്ട എസ് പി ജോര്‍ജ് ജോസഫ്, ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് ,സെക്രട്ടറി ഡോ സജിമോന്‍ ആന്റണി തുടങ്ങിയ വിശിഷ്ടാതിഥികള്‍ പങ്കെടുത്തു. നെഫ് മാസിന്റെ ജനറല്‍ സെക്രട്ടറി പ്രസാദ് നായര്‍ യോഗത്തില്‍ സ്വാഗതം പറഞ്ഞു.
റിട്ട എസ്പി ജോര്‍ജ് ജോസഫ് കേരളപ്പിറവി ആശംസകള്‍ നേര്‍ന്നു. കാനഡയിലെ സംഘടനകളുടെ ഈ കൂട്ടായ്മയെ അദ്ദേഹം ആശംസകള്‍ അറിയിച്ചു. നാഷണല്‍ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഇന്‍ കനേഡിയന്‍ ഭാരവാഹികളെ നാഷണല്‍ പ്രസിഡന്റ് കുര്യന്‍ പ്രക്കാനം പ്രഖ്യാപിച്ചു.
വിവിധ സംസ്ഥാങ്ങളെ ഏകീകരിപ്പിച്ചു ഐക്യകേരളം രൂപീകൃതമായതുപോലെ കാനഡയിലെ വിവിധ സംസ്ഥാങ്ങളില്‍ ചിന്നി ചിതറി കിടന്ന മലയാളി സംഘടനകളെ കൂട്ടി യോചിപ്പിച്ചു ഒരു കുടക്കീഴില്‍ ആക്കി കനേഡിയന്‍ ഐക്യവേദി എന്ന പ്രസ്ഥാനം കേരളപിറവി ദിനത്തില്‍ രൂപീകരിച്ചത് . ജാതി മത രാഷ്രീയ വിഭജിയത ചിന്തകള്‍ക്ക് അതീതമായി പ്രവാസി എന്ന വികാരം കാത്ത് സൂക്ഷിക്കുന്ന പ്രസ്ഥാങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് ഈ പ്രസ്ഥാനം രൂപീകരിച്ചിരിക്കുന്നത് എന്ന് സംഘടനയുടെ കുര്യന്‍ പ്രക്കാനം അറിയിച്ചു.
കാനഡയിലെ ചെറുതും വലുതുമായ എല്ലാ സംഘടനകളെയും ഈ ഫെഡറേഷനിലേക്കു സ്വാഗതം ചെയ്യുന്നതായി നെഫ് മാസ് ജനറല്‍ സെക്രട്ടറി പ്രസാദ് നായര്‍ പറഞ്ഞു
website www.nfmac.org
Click this button or press Ctrl+G to toggle between Malayalam and English