നീരദം

നീലിച്ചൊരാകാശ മൈതാനിയിൽ
ഓടിക്കളിച്ചു രസിച്ചിടുന്നു
ഏറെക്കറുത്തൊരാ മേഘജാലം
 പിന്നതാ വന്നെത്തിശുഭ്രവർണ്ണം
തമ്മിലടുക്കില്ല രണ്ടു പേരും
കണ്ടാലതങ്ങനെയോടി മാറും
പഞ്ഞിക്കിടക്കവിരിച്ച പോലെ
പമ്മിപ്പതുങ്ങി നടന്നിടുന്നു
കുഞ്ഞിച്ചിറകതു വീശിയെത്തും
കുഞ്ഞാറ്റക്കുരുവിയെ പോലങ്ങനെ
ഭീതിയങ്ങേറ്റം ജനിപ്പിച്ചിടും
ആകെയിരുണ്ടതാം കാർമേഘവും
കാണുമ്പോളാനന്ദനൃത്തമാടും
കേകികളങ്ങനെ ഭംഗിയോടെ
സങ്കടമങ്ങനെയേറിടുമ്പോൾ
പെയ്തങ്ങൊഴിയും മിഴിനീരു പോൽ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here