ഗ്രാമീണ കൂട്ടായ്മയിൽ നീലംപേരൂർ പള്ളിഭഗവതി ക്ഷേത്രത്തിലെ പടയണി കളത്തിൽ അന്നങ്ങളുടെ നിർമാണം പുരോഗമിക്കുന്നു. പടയണി കലാകാന്മാരുടെ ഏറെ നാളത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് മനോഹരങ്ങളായ അന്നങ്ങൾ പൂർത്തിയാകുന്നത്. ക്ഷേത്ര ചുറ്റുപാടുകളിൽ വല്യന്നത്തിന്റെയും രണ്ടു ഇടത്തരം അന്നങ്ങളുടെയും ചെറിയ അന്നങ്ങളുടെയും നിർമാണം പുരോഗമിക്കുകയാണ്. തടിയിൽ തീർത്ത രൂപത്തിലാണ് അന്നങ്ങളുടെ നിർമാണം ആദ്യഘട്ടം നടക്കുന്നത്.