നീ വരുവോളം…..

 

 

 

 

 

നീ വരുവോളം നിന്നെ തേടി ഞാൻ
ഈ വഴിത്താരയിൽ കാത്തു നിൽക്കെ
മഴ വന്നു വെയിൽ വന്നു പുലരിയും-
പൂക്കളും ഒന്നായി ഇവിടെ നൃത്തമാടി.

കനൽ വീണെരിയും ഈ വഴിത്താരയിൽ
കുളിർമുല്ല ഞാനെന്നോ നട്ടിരുന്നു
സ്നേഹത്തിന് പുതുമഴ വര്ഷിച്ചതിലൊരു
പൂവായ് എൻ മനം വിടർന്നിരുന്നു.

പകൽ മഴ നനയുമ്പോൾ ഞാനീ കനവിലെന്റെ
തെളിനിഴലെന്നോ മറന്നിരുന്നു
ഹൃദയത്താലുരുകുന്ന നറുവെണ്ണ എന്നിൽ
നീ പ്രണയത്തിൻ മധുരമായ് പകർന്നിരുന്നു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഗാന്ധി
Next articleടീക
1993 ഓഗസ്റ്റ് 28 ന് കോട്ടയം ജില്ലയിലെ പള്ളിക്കത്തോട്ടിൽ ജനിച്ചു.അഛൻ ജയപ്രകാശ് അമ്മ സരോജിനി. എംജി യൂണിവേഴ്സിറ്റിൽ നിന്നു കമ്പ്യൂട്ടർ സയൻസിൽ ബിരുദവും പിന്നീട് മാസ്റ്റർ ഓഫ് ബിസിനസ്‌ അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടി. വൈക്കം സ്വദേശിയായ ശ്രീജിത്ത്‌ ആണ് ഭർത്താവ്. മകൻ ശ്രീമാധവ്.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here