കാവ്യ ശില്പത്തെ മാത്രം നോക്കുക്കിൽ
കല്ലിന്റെ വിരൂപം നീ കാണുകില്ല.
ജീവനെ മാത്രം പരിഗണിക്കുകിൽ
സ്വഗാത്രം നേത്രത്തിൽ പതിക്കുകില്ല.
സ്നേഹമതേറ്റം കൊടുക്കുകിൽ
അതിനന്ത്യമെന്നൊന്നുണ്ടാകുകില്ല.
നല്ലതു മാത്രം ചെയ്യുകിൽ, നിൻ പല
കാരണങ്ങൾക്കവിടെ പ്രസക്തിയില്ല.
നീ നിന്നെ തിരിച്ചറിയുകിൽ –
മുഖ കണ്ണാടി നിനക്കനിവാര്യമില്ല.
മന:സാക്ഷിയെ മാത്രം ഭയക്കുകിൽ –
അരുതാത്തതൊന്നും നീ ചെയ്കയില്ല.
അഹം ഭാവത്തെയെന്നും വർജിക്കുകിൽ
വ്യാമോഹ വലയിൽ നീ കുടുങ്ങുകില്ല…