ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടി നവ്യ നായര്‍ സൂര്യ ഫെസ്റ്റിവലില്‍ ഭരതനാട്യം അവതരിപ്പിച്ചു. സൂര്യാമേളയുടെ ഒന്‍പതാം ദിനത്തിലായിരുന്നു നവ്യ വേദിയിലെത്തിയത്.2016ല്‍ ആണ് അവസാനമായി നവ്യ മേളയില്‍ പങ്കെടുത്തത്.
ഒരു കലാകാരിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അനുഗ്രഹവും സന്തോഷവുമാണ് സൂര്യയുടെ വേദിയില്‍ എത്തുകയെന്നത്.
സൂര്യകൃഷ്ണ മൂര്‍ത്തിയ്ക്ക് നന്ദി. തിരക്കു കാരണം ഗേറ്റ് അടച്ചപ്പോള്‍ പരിപാടി കാണാന്‍ സാധിക്കാതിരുന്നവരോട് മാപ്പ് പറയുന്നുവെന്നും ഇത്രയേറെ വലിയ സദസ്സിന് മുന്നില്‍ ചുവടുവച്ചതില്‍ അഭിമാനം തോന്നുന്നുവെന്നും നവ്യ കുറിച്ചു.