ശ്രീ പൂർണത്രയീശ സംഗീതസഭയുടെ ആഭിമുഖ്യത്തിൽ ദീക്ഷിതർ ദിനാചരണത്തിൽ മുത്തുസ്വാമി ദീക്ഷിതരുടെ ‘കമലാമ്പ നവവരണ’ കൃതികൾ ഉൾക്കൊള്ളിച്ചു പ്രശസ്തസംഗീത വിദൂഷി ഡോ. ജി. ഭുവനേശ്വരിയും സംഘവും അവതരിപ്പിച്ച നവവരണ സമൂഹകൃതികൾ ആസ്വാദക ശ്രദ്ധനേടി. തന്ത്രശാസ്ത്രത്തിലെ ശ്രീചക്രത്തെ ആസ്പദമാക്കി രചിച്ച കൃതികളിൽ തന്ത്രം, മന്ത്രം, ഭക്തി, സംസ്കൃത വ്യാകരണം എല്ലാം സംക്ഷിപ്തമായി പ്രതിഫലിച്ചു. നാദവൈഭവം സംഗീത സംഘത്തിലെ മറ്റുഗായികമാരായ സൗമ്യ പരശുറാം, രാധാമാധവ്, ഉഷ രാജാറാം , ഗീത കൃഷ്ണൻ എന്നിവർ കീർത്തന ആലാപനത്തിൽ മികച്ച പിന്തുണയേകി. സതീഷ് വർമ വയലിനും തൃപ്പൂണിത്തുറ എ.എസ്. നീലകണ്ഠൻ മൃദഗവും വായിച്ചു
Home പുഴ മാഗസിന്