
അറിവുമാഹ്ലാദവുംനല്കിയെന്നും
അരങ്ങിതൊരുക്കുന്നു മാധ്യമങ്ങൾ
വിപണി സജീവമായ്ത്തീർത്തിടുന്നു
വിവരങ്ങളതിവേഗമെത്തിടുന്നു
ഇരുളിൽ നിന്നെത്തുന്നു സന്ദേശവും
ഉണരുന്നു ജിജ്ഞാസ അതിലേറെയും
ചതിയിൽപ്പെടുത്തുന്നു ചിലരങ്ങനെ
ചിരിയുണർത്തുന്നൊരാ കാഴ്ചകളും
അയഥാർഥ്യത്തിൻ്റെ ആഴങ്ങളിൽ
അലയുന്നു ചിലരങ്ങു നിലയറിയാ
സൗഹൃദങ്ങളങ്ങിതേറിടുന്നു സർവ്വർ
ക്കുമേകുന്നുണർവ്വതെന്നും
ചിലരങ്ങു വീണു പിടഞ്ഞിടുന്നു
വലയിലകപ്പെട്ട ചെറു പ്രാണിപോൽ
ലൈക്കുകൾ ,ഷെയറതുമടിസ്ഥാന
മാക്കി ലൈഫിനെ ലൈവാക്കി മാറ്റിടുന്നു