തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ടി. പത്മനാഭന്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. ഡോ. കെ. പി മോഹനന്‍ അധ്യക്ഷനായി. ബാലചന്ദ്രന്‍ വടക്കേടത്ത് പുസ്തകങ്ങള്‍ പരിചയപ്പെടുത്തി സംസാരിച്ചു. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, സി. വി ബാലകൃഷ്ണന്‍, അശോകന്‍ ചരുവില്‍, ശത്രുഘ്ന്‍, അഷ്ടമൂര്‍ത്തി, കൃഷ്ണദാസ് എന്നിവര്‍ വേദിയിലും വൈശാഖന്‍, പ്രിയനന്ദനന്‍, വി. ബി ജ്യോതിരാജ്.. തുടങ്ങിയവര്‍ സദസ്സിലും സന്നിഹിതരായി.