കഥകളുടെ ലോകത്തു നിന്ന് തിരഞ്ഞെടുത്ത 13 വ്യത്യസ്ത എഴുത്തുകാരുടെ കഥകളാണ് ഈ പുസ്തകത്തിലുള്ളത്.മാറിയ കാലത്തിന്റെ ചവർപ്പും ,മധുരവും ,രാഷ്ട്രീയവും ,പ്രണയവും എല്ലാം അന്തർധാരയാവുന്ന ഒരു കൂട്ടം രചനകളാണിവ.
കഥകളുടെ ലോകം മലയാളത്തിൽ അടിക്കടി പുതിയ വികാസ പരിണാമങ്ങൾക്ക് വിധേയമാവുന്നുണ്ട്.പ്രമേയത്തിലും ,പരിചരണത്തിലും പുതിയ വഴികൾ ,വീഥികൾ തേടുന്ന കെ.രേഖ ,ഇന്ദുഗോപൻ ജി.ആർ ,എൻ .പ്രദീപ്കുമാർ ,ടി .ബി.ലാൽ ,അർഷാദ് ബത്തേരി ,കെ.വി.അനൂപ് ,വി .ദിലീപ് ,പി.വി .ഷാജികുമാർ ,മണിശങ്കർ ,ബിജു സി.പി ,ധന്യ രാജ് തുടങ്ങി ശക്തരായ ഒരുകൂട്ടം യുവ എഴുത്തുകാരാണ് ഇവിടെ വായനക്കരോട് കഥ പറയുന്നത്.എസ.ആർ.ലാലാണ് പുസ്തകത്തിന്റെ എഡിറ്റർ
പ്രസാധനം ജ്ഞാനേശ്വരി പബ്ലിക്കേഷൻ
വില 100 രൂപ