ഈ വര്‍ഷത്തെ നവമലയാളി സാംസ്‌കാരിക പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്‍ കെ സച്ചിദാനന്ദന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
2019 ജനുവരി 27-ന് തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ നടക്കുന്ന നവമലയാളി സാംസ്‌കാരിക സമ്മേളനത്തില്‍ പുരസ്‌കാരം സമര്‍പ്പിക്കും. നവമലയാളി പ്രഭാഷണപരമ്പര ഉള്‍പ്പടെയുള്ള വിപുലമായ സാംസ്‌കാരിക പരിപാടികളും അതിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ടെന്ന് സംഘാടകസമിതി അംഗങ്ങള്‍ അറിയിച്ചു.