പതിറ്റാണ്ടുകൾ നീണ്ട നാടക ജീവിതത്തിന്‍റെ ഓർമ്മക്കുറിപ്പുമായി പ്രൊഫ. അലിയാർ. നാട്യഗൃഹം എന്ന പേരിൽ പുറത്തിറങ്ങിയ പുസ്തകത്തിൽ ആത്മസുഹൃത്തും നടനും സാഹിത്യ നിരൂപകനുമായിരുന്ന നരേന്ദ്രപ്രസാദുമൊത്തുള്ള നാടകക്കാലമാണ് വിവരിക്കുന്നത്.
47 വർഷം പഴക്കമുള്ള സൗഹൃദം, പിൽക്കാലത്ത് നരേന്ദ്രപ്രസാദ് രൂപം നൽകിയ നാട്യഗൃഹം എന്ന നാടകസംഘം, ഇവിടെ സജീവമായിരുന്ന മുരളി അടക്കമുളള പ്രമുഖ നടന്മാരുടെ പ്രവർത്തനങ്ങൾ തുടങ്ങിയവയൊക്കെ പുസ്തകത്തിൽ വിവരിക്കുന്നു.