വിസ്‌മൃതിയുടെയും നഷ്ടങ്ങളുടേയും ശ്കതമായ മെറ്റഫറുകളിലൂടെ പാരിസ്ഥിതിക സമസ്യകളുടെ വൈവിധ്യത്തെ ആവിഷ്കരിക്കുന്ന കഥകൾ.നമുക്ക് നഷ്ടമാകുന്ന കുടുംബങ്ങൾ,ബാല്യം,മണ്ണ് ,ഭാഷ ,ആരോഗ്യം,പ്രകൃതി,ജൈവവൈവിധ്യം എന്നിവയുടെയൊക്കെ വേരുകളും പരസ്പര ബന്ധങ്ങളും അനാവരണം ചെയ്യുമ്പോൾ സംസ്കാരങ്ങളുടെ ഇക്കോളജി ആവിഷ്കരിക്കുകയാണ് കഥാകൃത്ത്.
പ്രകൃതി മനുഷ്യനിൽ നിന്ന് വേറിട്ട സത്തയല്ല പ്രകൃതിയിൽ നിന്ന് വേറിട്ട് മനുഷ്യനും നിലനിൽപ്പില്ല എന്ന് ഊന്നിപ്പറയുന്ന കവിതകൾ.പരിസ്ഥിതിയുടെ പേരിലുള്ള മനുഷ്യ വിരുദ്ധത നിങ്ങൾക്കിതിൽ കാണാനാകില്ല. മനുഷ്യന്റെ ചരിത്രവും സംസ്കാരവും,നിലനില്പുമായി ഇഴുകിക്കിച്ചേർന്നിരിക്കുന്ന ജീവൽസമസ്യയായി പാരിസ്ഥിതിക പ്രതിസന്ധിയെ കഥാകൃത്ത് ആവിഷ്കരിച്ചിരിക്കുന്നു
ജി.മധുസൂദനൻ
പ്രസാധകർ ലോഗോസ്
വില 140 രൂപ