കളരിഃ രണ്ടു താളിയോലകൾ

1. ആയുധാഭ്യാസംഃ പയറ്റുകളുടെ തലവാചകങ്ങൾ ‘കെട്ടുതാരി പരിശപ്പയറ്റ പന്ത്രണ്ട നെർതാരി പരിശപ്പയറാപന്ത്രണ്ട. അടപ്പുതാരി പരിശപ്പയറ്റപന്ത്രണ്ട. പരക്കം പരിശപ്പയറ്റ പന്ത്രണ്ട. അമർച്ച പരിശപ്പയറ്റ പന്ത്രണ്ട. ആകെ പരിശപ്പയറ്റകൂട്ടം അമ്പത്തിയാറ്‌. മുനയിലും മൂർച്ചയിലും തഞ്ചം തണ്ട. വകരണ്ടിൽ അടവ അറുപത്തി രണ്ട. അടപ്പുതാരി വീച്ചില പന്ത്രണ്ട. നോക്കുതാരി വീച്ചില പന്ത്രണ്ട. എളക്കിനീട്ടി വീച്ചില പന്ത്രണ്ട. വരടി വീച്ചില പന്ത്രണ്ട. അശ്വം വീച്ചില പന്ത്രണ്ട. അടപ്പൂവാളവീച്ചില പന്ത്രണ്ട. അധികം വീച്ചില പന്ത്രണ്ട. ആകെ വീച്ചില കൂട്ടം എഴുപതു. അടവ എമ്പത്തിനാലു. വരടി വീച്ചിലനതഞ്ചം അടവ ഒന്നു. വക രണ്ടിൽ അടവഎമ്പത്തിഅഞ്ച. പരിശപ്പയറ്റും അതിന്റെ തഞ്ചവും കൂടി അടവു അറുപത്തിരണ്ട്‌…’

ഒന്നാംഭാഗംഃ ‘ചെറിയ പൊന്തി അടവു പതിനാറു വലിയപൊന്തി അടവു പതിനെട്ട്‌. ഒറ്റക്കാലിൽ വെട്ടടവു പന്ത്രണ്ടു. ചെറിയ വെട്ടടവപന്ത്രണ്ട. എടത്ത വാള പത്ത. വാള മുഖം ഇതിൽ പത്തൊമ്പതു. മറ്റൊന്നിൽ പതിനേഴു കാണും. പാത്ത്‌ വാള പന്ത്രണ്ട. പകവാള പന്ത്രണ്ട. ആകെ വെട്ടടവും പൊന്തി അടവും കൂടി കൂട്ടം പത്ത…’

മാതൃകകൾഃ ‘ഇതകെട്ടുതാരി പരിശപ്പയറ്റ ആകുന്നത്‌. തൊഴുതതുടക്കിട്ടുകെട്ടി അമത്ത ഇരുത്തി എടുത്ത പിടിച്ച എടത്തെതിൽ താണകടകം ഒന്നു തടുത്ത വലത്തെ കാലു വെക്കുമ്പോൾ പരിശ ഉരച്ചതഞ്ചത്തിൽ ഒന്നു തടുത്ത എടത്തെ കാലവെച്ച ഉരച്ച ഒന്നു തടുത്ത ഉരച്ച എടത്തെ കാല വെച്ച ഉരച്ചൊന്നു തടുത്ത വലത്തെ കാലവെച്ച…..തുടക്കിട്ട വലത്തെ തചവിട്ടി മുമ്പാക്കം അമർത്ത വടത്തതവച്ച പരിശ കൊണ്ടകുടകം വെട്ടി വലത്തതുവെച്ചുളള കൊതിരം വെട്ടി വാങ്ങിചാടിക്കെട്ടി അമർത്ത ഇരുത്ത…..എടത്തെതകൂട്ടി നിവർന്ന തുടക്കിട എടത്തെക്കാലും വെച്ച ഓതിരം പരിശതട്ടി.’

രണ്ടാം ഭാഗംഃ പകർത്തവാളവെട്ടടവ. ‘രണ്ടു പരിഷയും തൊഴുത കുമ്പിട്ട കിഴക്കു പടിഞ്ഞാറ ചവിട്ടി ഇരുത്തി മുങ്കൊൽക്കാരൻ കിഴക്കവന്നു എടത്തെ കാലിൽ നാലും തടുത്ത അവിടെ ഓതിരത്തിന്ന ഓതിരം വെട്ടി വലത്തെ തവെച്ച ഓതിരം തടുത്ത കടകം വെട്ടി എടത്തെ തവെച്ച ഓതിരത്തിന ഓതിരം വെട്ടി….വാങ്ങി ശീട്ടതട്ടി വലത്തെ തവാങ്ങി ഉളകകെട്ടി അതിൽ തന്നെ കടകത്തിനു കടകം അവിടെ നാലുവെട്ടി എടത്തെത വാങ്ങി ഓതിരത്തിന ഓതിരം വലത്തെത വാങ്ങി ഉളകകെട്ടി അവിടെ നാലും തടുത്ത വാങ്ങുക.’ ‘ഇതിനു പെര പകവാള എന്നാകുന്നു. ആദിഒക്കയും നാലും തടുത്തതുടങ്ങന്നത മുങ്കൊല്‌ക്കാരൻ കിഴക്കവന്നു കോലകൊടുക്കണം.’

സംജ്ഞാപദങ്ങൾഃ വാൾക്കണ, കയ്‌പാട്ടിൽ കൂട്ടി, തുടതിക്കി ചെവിക്കപറ്റിച്ച, തുടക്കണച്ച, കീഴുതാരി ഇടു, മുനകെട്ടി, പറ്റിച്ച ഇരുത്തുക, വട്ടം കഴിച്ച, തൂക്കുതഞ്ചത്തിൽ, നിറവട്ടം പിടിച്ച, ഉളകകെട്ടി കടകം ഊന്നി, ഉരക്കുമ്പോൾ, ചെന്നിക്ക ഇട്ടു , കീഴിട്ടു, നിവർത്തി, വലിഞ്ഞാൽ…..

മദ്രാസ്‌ ഓറിയന്റൽ ലൈബ്രറിയിൽ വല്ലപ്പുഴ തറക്കൽ വാരിയത്ത്‌ ഉണിക്കണ്ടവാരിയരുടെ വക ഒരു ഗ്രന്ഥത്തിൽ നിന്നും പകർത്തി വെച്ചിട്ടുളളതിൽ നിന്നും പകർത്തത്‌. ‘രംഗാഭ്യാസ’ത്തിനേക്കാൾ കാലപ്പഴക്കം കുറയുമെന്നു തോന്നുന്നു.

2. രംഗാഭ്യാസംഃ 1. ഗണപതിക്കാല 2. നെർക്കാല 3. അന്തരകാല 4. വളച്ചുവീശുന്നതു 5. തീര 6. വലിച്ചില 7. കരണംകുത്തി 8. രണ്ടാം കാല തുടങ്ങി 39 തലവാചകങ്ങൾ. രണ്ടാം ഭാഗത്തിൽ വടിയുടെ എണ്ണങ്ങൾ. മൂന്നിൽ വെറുകൈ പ്രയോഗം.

സംജ്ഞാപദങ്ങൾഃ (വാളു, പൊന്തി, പരിച, കടുത്തില ഇവകൊണ്ടുളള അഭ്യാസംഃ ഒത്തടി അമർന്ന്‌, ഇരുത്തി, കൂട്ടിഇളക്കിച്ചവിട്ടി, വലത്തതു ചവിട്ടി, എടുത്തുകെട്ടിച്ചാടി, എടത്തതു ചവിട്ടി, പിമ്പമറിഞ്ഞ, തിരുത്തി, വീശിക്കാല, മൂന്നു പുറത്തേയ്‌ക്ക്‌ ‘ചാടി എടുക്ക’ എടത്തകൂടി. മാതൃകകൾഃ ‘ഹരി ഃ തൊഴുതു കുമ്പിട്ടുനിവർന്ന തൊഴുതതിരഞ്ഞ തൊളുത വാങ്ങിത്തൊഴുത വലത്തതും എടത്തതും വെച്ച വലത്തുചവുട്ടി എടത്തതും വെച്ച വലത്തെ എടുത്ത…ഒളവ ഓതിരം ഒളവരണ്ടു പൊടുവാങ്ങി വന്നകടകം വെട്ടുരണ്ടു ചൊടുവാങ്ങി കടകം തടുത്തൊളു രണ്ടും പൊടവന്നു കടകം വെട്ടുവാങ്ങി വലത്തെതിൽ പിടിച്ച തിര.’

‘ശ്രീ.സൂര്യാദിസർവ്വഗ്രഹെദ്യൊനമഃ ഹരിഃ പയറ്റടവിന്റെ എണ്ണങ്ങൾ. തൊഴുതു ഊരിപ്പിടിച്ച ചവിട്ടി എടുത്തചാടി വലത്തെതവാങ്ങി എടത്തതു എടുത്തതവെച്ച വലിഞ്ഞിനില്‌ക. ചെന്നകെമംതച്ചനിവിരെ വലിഞ്ഞ എടവടി ഊരി വീശി ചാടിക്കടന്ന….വെറുങ്കൈപ്രയോഗം ചൊല്ലുന്നു. വലത്തെതിൽ താണ എടത്തെതിൽ വെച്ചടിച്ച വിലങ്ങി വലത്തെതിൽ താണ എടത്തെതിൽ വെച്ചടിച്ച വിലങ്ങി വലത്തെതിൽ കയ്‌ക്കുമെലെ കെട്ടുക…..മൂന്നാമതു അടി തടുത്ത ഒഴിഞ്ഞ കഴുത്തിൽ ചാഞ്ഞ്‌, നാലാമതു കയ്‌ക്കമെലെ കെട്ടി വവരിതിരിഞ്ഞ ചുമലിൽ എടുത്തു എറിക. അഞ്ചാമതു ഒളവിൽ ചെന്നകെട്ടുക….ഇതു ഭീമൻ വഴി. അന്തിമഹാകാളൻ തുണൈ. ഇനി പിന്നിൽ പിടിച്ചാൽ ധർമ്മം പിടിച്ചാൽ ഇടത്തെക്കാൽ അകഞ്ഞ കൊത്ത പവരി തിരിഞ്ഞു കൊളളുക. പിന്നെ പിടിച്ചാൽ കൈ തലയിൽ പിടിച്ച മുന്നിലെക്കെറിക. പിന്നെ പിടിച്ചാൽ വലത്തെതുകൊണ്ട്‌ കുഡുംബക്ക എടത്തെതു കൊണ്ടു കാന്തിക്കിട്ട തിരിച്ച….

….പത്താമത ഓതിരത്തിന്നകടകം വെട്ടുക. പതിനൊന്നാമത കടകത്തിന്നപുറത്തെ തല്ലുക. പന്ത്രാണ്ടാമതു കടകത്തിന്ന ഉളവതല്ലുക. പതിമൂന്നാമത കടകത്തിനകത്ത തല്ലുക. പതിനാലമത കടകത്തികയ്‌ക്ക മെലെ അമർത്ത പതിനഞ്ചാമത കടകത്തിന മുഖത്തനീട്ടുക. പതിനാമത നാലുമടിക്കും പൊൾഓതിരം രണ്ടുമടക്കി വെട്ടുക. പതിനെഴാമതു നാലുമടിക്കും പൊൾഓതിരം വെട്ടിഅകത്തു തല്ലുക. ഇത്‌ അക്ഷരാണി തല്ല സാര തുപദേശമാകുന്നത’

കവളപ്പാറ മൂപ്പിൽനായരുടെ വക ഒരു താളിയോല ഗ്രന്ഥത്തിൽ നിന്നു മദ്രാസ്‌ ഓറിയന്റൽ ലൈബ്രറിയിൽ 68&1007 ആയി പകർത്തിവെച്ചിട്ടുളളതിൽനിന്നു പകർത്തിയെഴുതിയത്‌. ഇതിൽ ‘കൊലു കയറ്റം’ എന്ന പദം അടവ്‌ എന്നതിന്റെ വേറൊരു പേരാണെന്നു തോന്നുന്നു. ‘ആയുധാഭ്യാസ’ഗ്രന്ഥത്തിൽ ‘അടവുകൾ’ ‘പയറ്റി’ന്റെ വിഭാഗമായിട്ടാണ്‌ എഴുതിക്കാണുന്നത്‌. രംഗാഭ്യാസം, എഡി.ടി.ചന്ദ്രശേഖരൻ, മദ്രാസ്‌ ഓറിയന്റ്‌ മാനുസ്‌ക്രിപ്‌റ്റ്‌ സീരീസ്‌, നമ്പർ 22, ഗവ. മദ്രാസ്‌ 1952. മല്ലയുദ്ധക്രമം, വെറും കൈ പിടുത്തം എന്നിവയുടെ ഗ്രന്ഥങ്ങളും ഇവിടെയുണ്ട്‌.

Generated from archived content: nadanpattu_dec18.html Author: vmkuttykrishnamenon

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here