ഒരു നാടിന്റെ മുഴുവൻ ക്ഷേമൈശ്വര്യങ്ങൾ ലക്ഷ്യമാക്കി ധാന്യമുളകളെ ആരാധിക്കുന്ന അനുഷ്‌ഠാന കലാരൂപമാണ് മുളകൊട്ട്. തമിഴ്‌നാടുമായി ബന്ധമുളള ചെട്ടി (പിളള) വിഭാഗക്കാരാണ് ഇതിന്റെ പ്രയോക്താക്കൾ. തമിഴ്‌നാട്ടിൽ ഇത് കർക്കിടക മാസത്തിലാണ് നടത്തുന്നത്. മുളകൊട്ടിലെ നടൈ (രണ്ടാമത്തെ ഭാഗത്തിൽ)യിൽ ഗണപതിയെയും സരസ്വതിയെയും സ്‌തുതിക്കുന്നതോടൊപ്പം ആടി (കർക്കിടകം) മാസവും സൂചിപ്പിക്കുന്നുണ്ട്.
കേരളത്തിൽ മുളകൊട്ടാഘോഷത്തിന് പലയിടത്തും പല രീതികളുണ്ട്. കൊഴിഞ്ഞാമ്പാറ, ചിറ്റൂർ, തത്തമംഗലം, മുടപ്പല്ലൂർ, വടക്കഞ്ചേരി, കിഴക്കഞ്ചേരി തുടങ്ങിയ പാലക്കാടൻ പ്രദേശങ്ങളിലാണ് ഇതിന്റെ വ്യാപനം. ദീപാവലി, പൊങ്കൽ എന്നീ ഉത്‌സവങ്ങളോടനുബന്ധിച്ചാണ് ആഘോഷം. ഉത്‌സവത്തിന്റെ 9, 11, 13, 15 തുടങ്ങിയ ദിവസങ്ങളിൽ ഏതെങ്കിലുമൊന്നിനു മുൻപ് വിത്തുകൾ പാകും. ചൊവ്വ, വെളളി, ഞായർ തുടങ്ങിയ ദിവസങ്ങളിൽ അവസാനിക്കുന്ന രീതിയിൽ ക്രമീകരിക്കുന്നു. മുളപ്പാരി (പാത്രം)യിൽ ആദ്യം അലക് വയ്‌ക്കും. പിന്നെ വൈക്കോലിട്ട് പശുവിൻ ചാണകം കലക്കി അതിൽ വിത്തിടുന്നു.
വീട്ടിനകത്ത് ശുചിത്വമുളള മുറിയിലാണ് വിത്തുകൾ സൂക്ഷിക്കുക. ഉത്‌സവദിവസം ഇളം മുകുളങ്ങൾ വൃത്തിയാക്കി പ്രത്യേക തല്‌പരങ്ങൾ സജ്‌ജമാക്കും. ചുറ്റിനും വൃത്താകൃതിയിൽ വാഴപ്പോള വച്ച് നൂലുകൊണ്ട് കെട്ടി തെച്ചി, വാടാമല്ലിപ്പൂക്കൾ കൊണ്ടലങ്കരിക്കും. വീട്ടിലേയും ക്ഷേത്രത്തിലേയും പൂജയ്‌ക്കുശേഷം അലങ്കരിച്ച മുളകൾ ഒന്ന്, മൂന്ന്, അഞ്ച് തുടങ്ങിയ സെറ്റുകളാക്കി പലകയിൽ വയ്‌ക്കും. ഏറ്റവും വലുതാണ് മാരിമുള. ആദ്യം പലകയിൽ കളിമൺകൊണ്ട് രൂപപ്പെടുത്തിയ ആൾരൂപമെടുത്ത് ഒരാൾ നടക്കും. ദൃഷ്‌ടിദോഷം തട്ടാതിരിക്കാനാണിത്. അതിനു പിറകിൽ അലങ്കരിച്ച മുകുളങ്ങൾ വഹിച്ചുകൊണ്ട് മറ്റാളുകളും. പിന്നെ കളിക്കാർ. എല്ലാവരും നോമ്പുനോറ്റ് പരിശുദ്ധി കാക്കുന്നവർ.
ഓരോ വീടുകളിലും പോയി കളിക്കുകയായിരുന്നു പതിവ്. ഇപ്പോൾ അതൊഴിവാക്കി, ചുറ്റുപാടുമുളള തിരഞ്ഞെടുക്കപ്പെട്ട ക്ഷേത്രങ്ങളിൽ മാത്രമാക്കി. ഓരോ സ്ഥലത്തും മുളവച്ച് പാട്ടുപാടി കളിക്കും. ആദ്യം വിരുത്ത(വന്ദനാമാണ്. ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്കു പോകുമ്പോൾ മുള സംരക്ഷിച്ച കാര്യം എല്ലാവരും ഉറക്കെ പറയുന്നുഃ
‘മുളേ മുളേ എങ്കപോറൈ ആത്താലേ തണ്ണിയിലേ
പോറേണ്ടി മാരിമുളേ വായകെട്ടി വയത്ത കെട്ടി
വളത്തിനേണ്ടി മൊളയേ ചെമ്പെകെട്ടി തവലൈ കെട്ടി
വളർത്തിനേന മുളയേ’
പൂജാരിയും ഇതോടൊപ്പമുണ്ടാകും. വാളി (മംഗളം) പാടി അവസാനിപ്പിക്കും. പൂജാരി ആദ്യം മാരിമുളയെടുത്ത് തൈകൾ ഓരോന്നായി വിടർത്തിയെടുത്ത് വെളളത്തിൽ ഒഴുക്കിവിടും. തുടർന്ന് മറ്റു മുളകളും. ധാന്യം മുളക്കുന്നതിലെ പരിപൂർണ്ണതയാണ് പ്രദേശത്തിന്റെ അഭിവൃദ്ധിക്കാദാരം. മുള കരിയുകയോ മറ്റോ ചെയ്‌താൽ വിളനാശവും നാടിന് ദോഷവും ഉണ്ടാകുമെന്ന് അവർ വിശ്വസിക്കുന്നു. സൂര്യപ്രകാശമേല്‌ക്കാതെയാണെങ്കിലും ഏകദേശം ഒൻപതു ദിവസമാകുമ്പോഴേയ്‌ക്കു 15-20 സെന്റീമീറ്റർ ഉയരത്തിൽ വിത്തുകൾ മുളച്ചു പൊന്തും. അതു സവിശേഷതയായി കരുതപ്പെടുന്നു.
വാളി പാടി കഴിഞ്ഞാൽ മുള വഹിച്ചവരും കളിക്കാരും കുളത്തിൽ മുങ്ങിക്കുളിച്ച് ദേശക്ഷേത്രത്തിലേക്ക് മടങ്ങും. അവിടെവെച്ച് ബാക്കി മുളകളും മറ്റു നിവേദ്യങ്ങളും എല്ലാവർക്കും പങ്കുവെക്കും. ഭക്തിയോടെ അവർ മുളകളും ഭസ്‌മവും ചന്ദനവും വീട്ടിൽ വൃത്തിയുളള ഒരു സ്ഥലത്ത് സൂക്ഷിക്കും. സുഭിക്ഷതയുടെ ഒരു വത്‌സരം കാംക്ഷിച്ചുകൊണ്ട്.
മുളക്കൊട്ടുപാട്ടുകൾ – 1
മുന്തളള വിനായകനേ
മുരുകളെല്ലാം സരസ്വതിയേ
കന്തരുക്ക് മുൻപിരന്ത്
ഗണപതിയേ കന്നടൈവായ്
ആലാടിയിൽ വിളൈയാശേ
അരുളോ തെക്ക് താരുമായ്യാ
വേപ്പടിയിൽ പിളൈയാശേ
വേരുവിനെ വാരാമൽ
കൂടൈനല്ലോ പടിത്തവർക്ക്
കുറളോശൈമകാമൽ
എൻകുറലും മങ്കാമൽ
എൻ ഇണൈക്കുറലും വാടാമൽ
മാരിയമ്മൻ തൻകതയൈ
മനമകിൾത്ത് നാൾ പിടിക്ക്
വാണിനല്ലോ സരസ്വതിയേ
വാക്കിൽ വന്ത് കുടിയിരുമ്മാ
ഉൻ കതയൈ തുൻ പടിക്ക്
ഉത വിശെയ്യ് വേന്നുമമ്മാ
ഏടാരിയേൻ എഴുത്തരിയേൻ
ഏട്ടിനുട് വിതമരിയേൻ
പാടാരിയേൻ പടുലരിയേൻ
പാട്ടിനുട് ചീരാരിയേൻ
ഏടാരിയാനാളിയിലേ
എഴുതവയ്‌ത്താർ തായ്‌തകക്കൻ
പാടരിയാ നാളിയിലേ
പടിക്ക വയ്‌ത്താർ തായ്‌തകക്കൻ
പടിക്ക വയ്‌ത്ത് എൻ ഗുരുവേ
പരിദാരം താൾ മരവേൻ
എഴുതവയ്‌ത്ത് എൻ ഗുരുവേ
എക്കാലം താൻ മറവേൻ
ഓതവയ്‌ത്ത് എൾ ഗുരുവേ
ഒരു നാളും നാൾ മറവേ
ആടിയൊരു മാസമതിൽ
അളകു ചെവ്വാക്കിള മൈതത്തിൽ
തേടീയതോർ മക്കളെല്ലാം
തെരുവയെല്ലാം തെണ്ടിവന്ത്.
മുളക്കൊട്ടുപാട്ടുകൾ – 2
കടലൈ ചെറുപയറ്
കാരാമണിപ്പയറ്
ചിന്നചമ്പാൻ പെരിയചമ്പാൻ
ചിറ്റടിയൻ ജീരകവും
ഉഴുന്നു മുച്ചൈ തട്ടപയർ
ഉടച്ചാശി പയറുടനേ
ഇന്യുമുണ്ട് ധാനിയങ്ങൾ
ഇൻപമാന സന്നിധിയിൽ
പാടി പയർ പരുത്തിയെളള്
പക്കുവമായ കൊണ്ടുവന്നു
വയ്‌ക്കയുടനേ ഏറ്റവും
വയ്‌ത്തമുത്ത് മാരിയർക്ക്
കൊണ്ടു ശേന്റു നിർ വളർത്തി
കൊമ്പനൈമാർ അന്തിപകൽ
പാലിയിന്‌മേൽ മുത്തണിന്ത്
പയ്‌ങ്കിളിയേ ചെങ്കമലർ
വണ്ടുറുമും കുളർ മടൈവാ
മാരിമുളൈ ഇതാൾ തൊളിത്ത്
നായു രെണ്ടു നാലുമുളൈ
നാകരീകമായ് വളര്
നാലാംനാൾ പാർക്കും മുന്നെ
അലങ്കാരം ആകുതമ്മാ
ഏഴാം നാൾപാർക്കും മുന്നെ-
ഏഴിലാ
വളരുതമ്മാ ഓലമിട്ടു.
ഓലമിട്ടു പുല്ല് വേണം
തമ്മാ ഉത്തമിയാൾ തൻ മുളയും
തങ്കനിറം പൊലെയല്ലോ
താർക്കി കിളിയേ ുത്തരക്ക്
ഓങ്കീ വളരുതമ്മാ
ഉത്തമിയാൽ തൾ മുളകും
പന്തലലങ്കീരത്ത്
പാർവ്വതിയേ കൊണ്ടു ശെന്റെ
താളമേള വാദിയങ്കൾ
താർ കിളിക്ക് മുളൈ കൊട്ടി
പൂശൈ മുടിയുതമ്മാ-
പൊൽമെക്കൊടിയാൾ സന്നിധിയൽ
പച്ചരിശി ഒടുകദളി
പഴമുടൻ തേങ്കായുടനെ
ഇച്ചയുടൽ നല്ല വെല്ലം
ഇനിയശീതി കൽക്കണ്ടുടൻ
കുറരി വാമഞ്ചണ്ണയും
എണ്ണൈ മഞ്ചൽപ്പുണാക്ക്
ന്നുരച്ചുടനേ താളി തട്ടി
അത്തനേയും താൾ പടൈത്ത്
ആടിളക്ക് പൂശൈശെയ്‌ത്
തകിർത്തതിങ്കിർത മെന്റിട
താത്തി മദ്ദിളം തമക്കുശെന്റിട.
Generated from archived content: vithu_may28.html Author: vk_sreedharan