എരമം വയലിലെ വിത്തുകൾ

— തയ്യാറാക്കിയത്‌ -എം. കെ. അജയൻ —

മണ്ണിന്റെ ആത്‌മാവറിഞ്ഞ പഴയ നാടൻ കർഷകന്‌ വിതയും കൊയ്‌ത്തും ​‍ുത്‌സവമാണ്‌. വിതയ്‌ക്കുമുമ്പായി നടക്കുന്ന കാളപൂട്ടും കൊയ്‌ത്തിനു ശേഷമുളള പല കൊയ്‌ത്തുത്‌സവങ്ങളും ഇതിനുദാഹരണമാണ്‌. ഏകദേശം 101 ഓളം നാടൻ നെൽവിത്തിനങ്ങൾ പണ്ട്‌ വിതയ്‌ക്കാൻ ഉപയോഗിച്ചിരുന്നു. പൂരക്കളി പണിക്കന്മാരും മറ്റും കളി തുടങ്ങുന്നതിനു മുമ്പായി ശ്ലോളരൂപത്തിൽ ഈ വിത്തിനങ്ങളുടെ പേരുകൾ ചൊല്ലാറുണ്ട്‌. ആധുനിക വിത്തിനങ്ങളുടെ കടന്നുവരവോടുകൂടി കീടങ്ങളെയും മറ്റും ചെറുക്കാൻ കഴിവുളള പല പഴയ നാടൻവിത്തിനങ്ങളുടെയും വിതു കുതി.

പ്രധാനമായും മൂന്നു കൃഷിരീതികളാണ്‌ നാടൻ കർഷകൻ അനുവർത്തിച്ചിരുന്നത്‌ഃ

1. വിരിപ്പ്‌.

2. വിത അഥവാ പുഞ്ച

3. ആദിവാസികളിൽനിന്നു കിട്ടിയ പുനംകൃഷി. മഴയുടെ ആരംഭത്തോടുകൂടി മേടം, ൻടവം മാസങ്ങളിൽ വിത്തിറക്കുന്ന കൃഷിയാണ്‌ വിരിപ്പ്‌ കൃഷി. ഒരു വിളയും രണ്ടുവിളയും എടുക്കുന്ന എല്ലാ വയലുകളിലും ഈ കൃഷിരീതി നടപ്പുണ്ടായിരുന്നു. തുലാം, വൃശ്ചികം മാസങ്ങളിൽ രണ്ടാം വിളയെടുക്കുന്ന കൃഷിയാണ്‌ വിത. പുഞ്ച എന്നും ഇതിനു പേരുണ്ട്‌. തോടുകളോടും പുഴകളോടും ചേർന്നു കിടക്കുന്ന വയലുകളിലാണ്‌ ഈ രീതി. തൂപ്പും നാട്ടയും മണ്ണും ഉപയോഗിച്ച്‌ ‘ചിറ’കൾ കെട്ടിയുണ്ടാക്കി തോട്ടിലെ ജലനിരപ്പ്‌ ഉയർത്തി വയലുകളിലേക്ക്‌ വെളളമൊഴുക്കി വിട്ടാണ്‌ ഈ കൃഷിക്ക്‌ പാടം ഒരുക്കുന്നത്‌. ആധുനിക അണകളെക്കാൾ ശാസ്‌ത്രീയമാണ്‌ ഈ നാടൻചിറ.

‘പറമ്പൻ കയമ’ പോലുളള വിത്ത്‌ വിരിപ്പിനും പുഞ്ചക്കും പുനംകൃഷിക്കും ഉപയോഗിക്കുന്നു. പൂത്താട, തൊണ്ണൂറാൻ തുടങ്ങിയവ പുനംകൃഷിക്കും പുഞ്ചയ്‌ക്കും ഉപയോഗിക്കുന്നു. ജിരകശാല, കൊത്താമ്പരി, കയമ തുടങ്ങിയവ പുനംകൃഷിയിൽ തന്നെ ഈർപ്പം കൂടുതലുളള സ്ഥലങ്ങളിൽ മാത്രമേ ഉപയോഗിക്കൂ. ‘നവര’ വിത്ത്‌ വിരിപ്പിനാണെങ്കിലും പറമ്പിനോട്‌ ചേർന്ന്‌ കിടക്കുന്ന വയലിൽ മാത്രമേ ഉപയോഗിക്കുന്നുളളൂ. കൂടുതൽ വെളളത്തിൽ ഇത്‌ വിളയില്ല. ‘ചെന്നെല്ല്‌ ’ ഔഷധഗുണം കൂടിയുളളതാണ്‌. വാതത്തിനും മറ്റും ഇതിന്റെ കഞ്ഞി കുടിക്കാറുണ്ടെന്ന്‌ പഴമക്കാർ പറയുന്നു.

മൂന്നിനും ഉപയോഗിക്കുന്നത്‌ ഃ പറമ്പൻ കയമ.

വിരിപ്പിനും പുഞ്ചക്കും ഉപയോഗിക്കുന്നത്‌ ഃ നവര, തൊണ്ണൂറാൻ.

ഒന്നാം വിള (വിരിപ്പ്‌) ഃ തൈയൻ, തവളക്കണ്ണൻ, അല്ലിക്കണ്ണൻ, മാലക്കാരൻ, വാമ്പൻ, നാടൻ ചെന്നെല്ല്‌, കരിവടക്കൻ, കരിഞ്ചൻ, പേരുറൻ, മുണ്ടോൻ (മുണ്ടകൻ), മലയുടുമ്പൻ, കുഞ്ഞിവിത്ത്‌. രണ്ടാം വിള (പുഞ്ച) അരിക്കിനാഴി (അരിക്കരായി), പൂത്താട, കൊട്ട പുഞ്ച.

പുനംകൃഷി ഃ ചുവന്ന ചോമൻ, വെളള ചോമൻ, ജീരകശാല, കൊത്തമ്പാരികയമ, കയമ, കിഴക്കൻ ചെന്നെല്ല്‌, എറോൻ, വാളൻ, പളളിയോടൻ, എരിക്കയമ, ചൂരിക്കണ്ണി, പാര്യൻ, കോഴിവാലൻ, പാണ്ടിമോറൻ.

Generated from archived content: vithu_eramam.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English