വിവാഹാഘോഷവേളകളെ ഉൻമിഷത്താക്കിയിരുന്ന ഒരു അനന്യകലാരൂപമായിരുന്നു ഒപ്പന. എന്നാൽ ഇന്നതിന്റെ നൈസർഗ്ഗികത നഷ്‌ടപ്പെടുകയും മൽസരവേദികളിലേയ്‌ക്ക് ആഘോഷപൂർവ്വം ആനയിക്കപ്പെടുന്ന ഒന്നായിത്തീരുകയും ചെയ്‌തിരിക്കുന്നു. ദേശീയവും പ്രാദേശികവുമായ വേദികളിലെ മാറ്റുരയ്‌ക്കപ്പെടുന്ന ഒരിനമായി മാറിയതോടുകൂടി ഒപ്പന വികലരൂപംപൂണ്ടിരിക്കയാണ്.
മുമ്പ്, തലമുറകളിലൂടെ പകർന്നുപോന്നിരുന്ന ഈ നാടൻകലാരൂപത്തിന്റെ തനിമ ചോർന്നു പോകാതിരിക്കാൻ ഓത്തുപുരകളിൽ അഭ്യസിപ്പിച്ചിരുന്നുവത്രേ. ഇന്നു നാം കാണുന്നതിൽനിന്നും എത്രയോ വ്യത്യസ്‌ഥമായിരുന്നു അതിന്റെ പൂർവ്വരൂപം. ശരിയായ ശിക്ഷണത്തിന്റെ അഭാവം തനിമയിൽനിന്നും അതിനെ ബഹുദൂരം അകറ്റിയിരിക്കുന്നു. ഇശലുംതാളവും നഷ്‌ടപ്പെട്ട പ്രസ്‌തുതകലാരൂപം സ്‌ത്രീകളുടെ ബാഹ്യസൗന്ദര്യാവിഷ്‌കാരമായി മാറിയിരിക്കുന്നു. മാധുര്യമൂറുന്ന ഗാനങ്ങളുടേയും മാത്രാടിസ്‌ഥാനത്തിലുളള കൈകൊട്ടലിന്റേയും സമ്മിശ്രാവിഷ്‌കാരമാണ് ഒപ്പന. പുരുഷൻമാരുടെ ഒപ്പനയിൽ ചില വാദ്യോപകരണങ്ങൾ കൂടി ഉപയോഗിച്ചിരുന്നതായി കാണുന്നു. കിണ്ടി, കോളാമ്പി, തുടങ്ങിയ ഗൃഹോപകരണങ്ങളുടെ വായ്‌ഭാഗത്ത് വിശറികൊണ്ടും മറ്റും അടിച്ചാണ് ശബ്‌ദം പുറപ്പെടുവിച്ചിരുന്നത്. നൃത്തത്തിന് ഒപ്പനയിൽ ഇന്നത്തെപ്പോലെ സ്‌ഥാനമുണ്ടായിരുന്നതായി കരുതുന്നില്ല.
വധൂവരന്‌മാരെ ആശിർവദിക്കലാണ് ഒപ്പനയുടെ ലക്ഷ്യം. തോഴിമാർ ചുറ്റപ്പെട്ട്, ശുഭ്രവസ്‌ത്രംധരിച്ച്, സർവ്വാഭരണവിഭൂഷിതയായി ലജ്ജിച്ചു തലതാഴ്‌ത്തിയിരിക്കുന്ന മണവാട്ടിയുടെ ചുറ്റുമുളള അംഗനമാരിൽ സ്വരമാധുര്യമുളളവർ കൈകൊട്ടികൊണ്ട് അതേറ്റുപാടുകയും ചെയ്യുന്നു. പാട്ടു നിർത്തുമ്പോഴും അവൾ താളം കൊട്ടികൊണ്ടേയിരിക്കണം. ഒപ്പനയ്‌ക്ക് താളാനുസൃതമായ ഒരു ഇശലുണ്ട്. പല്ലവി പാടുമ്പോൾ, പാട്ടിനൊപ്പിച്ച് ഇടയ്‌ക്കിടെ താളമടിക്കുന്നു. ഇപ്രകാരമാണ് സ്‌ത്രീകളുടെ ഒപ്പന.
ഒപ്പനപ്പാട്ട്
മർഹബയോടിളൈ ഖൊഷിപൊങ്കും
വരവത്‌ലങ്കും ഹസനത്തിലൊടുക്കും
മികമികവാൽ അതൃപ്പങ്ങൾ തന്നു
കടമ്പവിട മണൈവിയാളാ… (മർഹബ..)
അഹതിയത്തിന്റതിപതി നുകരും
പരിശുദ്ധകലമിൽ ചിതം ചെയ്‌ത മങ്ക
അവരിലതായ് സുറൂരോടെ പാർക്കാൻ
പാത്താടൈ കഥമണന്താ… (അഹതി…)
ആകാശം ബാനിലേളും പദവി ചെയ്‌വാൻ പൊലിവിനാലേ
അഹമ്മദാശ കല്ലിയാണം മൂലം അല്ലാവഹ്‌യ്‌തേകി മൂലം അല്ലാവഹ്‌യ്‌തേകി
മികവർ മുഹമ്മദാരെ കല്പിയാണം ചൊല്ലിയന്ന്
മലിക്കുൽ ജബ്ബാറുടൈ റബ്ബും രാജല്ലിയാലെ റബ്ബും രാജല്ലിയാലെ
ബെക്കിമ്പുവർക്കവെട്ടും പദവി ചെയ്‌വാൻ പൊലിവിനാലെ
അശകിഹൂറുൽ ഈങ്കളും വിൽദാനം പുറപ്പെടുവാൻ
വിൽദാനം പുറപ്പെടുവാൻ
പുറപ്പെട്ട ശതി ശൗഖ്യം അറ്‌ശും കൂർ സാദരത്തിൽ
പോരിശയാലെ അംലാക്കൊക്കെയും സുജ്ജൂദിലെന്ന്
ഒക്കെയും സുജ്ജൂദിലെന്ന്
മംഗലം ദുനിയാവിൽ ഇതിനെപ്പോലെ
മഹാരാജർ ഒരുത്തർ മുൻ കശിച്ചോരാര്
ആരെന്ന് ഈ വക കണ്ടവരാരും
നേര് ഉരയെന്നിൽ പാരിൽ ഇല്ലൈ
ആരമ്പം നബി താമല്ലതൈ ആരമ്പം നബി താ മല്ലാതൈ
കാണിക്കയുംകൊണ്ട് ഞങ്ങൾവരുന്നേരം
കൂട്ടുകുടുംബക്കാരുംഅദബായിനിന്നോളിൻ
മാണിക്കത്തുംമേലെ നിൻകുംനബിയാനോർ
മുൻതിവരുന്നേരം പയക്കം ചുരുക്കിമാൻ
ഞാണിൽ പൂതുമാരർ ഒളിവെന്നുംപൊൻ മുടി
ചൂടി വരുന്നേരം കീറും ഒഴിഞ്ഞോളിൻ
നവരത്നക്കുളൽ ഹൂറുന്നിമ്പാങ്കൾ തന്റെ
നന്‌മകൾ ഉയരുവാൻ ചെരിപ്പമുണ്ട്
ഉണ്ടഞ്ചൂം തൊണ്ടൽ നിറമാമുടി
വണ്ടിമ്പം കൊണ്ടഞ്ചിടുമാമുടി
തൊണ്ടിമ്പം കൊണ്ടേറിയ പൂമുടി
മുടികെട്ടൊന്നടിക്കുകിൽനിലത്തോടെത്തും
മുന്തിയ സുഗന്ധപ്പൂമണങ്ങൾ വീശും
വീശിടുമേമുടി മുത്തുകൾ കോർത്ത്
രാശിനിലംപലം ജൗഹറും ചേർത്ത്
മേശമിൽ കണ്ടിടുമൊതളിപാർത്ത്
പാർത്തിടുംകുളൽ നെറ്റിക്കഴക്‌ചൊല്ലാൻ
പാരിടത്തൊരു മിമ്പാലണയുന്നില്ല
ഇല്ല ചിരിത്തവൾ നോക്ക് കുലുക്കം
ഉളളരസം ഫർഹാവുമേപക്കം
മുല്ലമലർ സുഖമാടയും പക്കം
പക്കത്തിൽ മിഴിരണ്ടിൽ സുറുമപൂണ്ട്
പവിഴചുണ്ടനക്കി പൊൻചിരിത്ത് കൊണ്ട്
കിലുകിലികിലിത്താടി തളത്തിപ്പൂട്ടി
കോന്തല കൊലിശൊപ്പിച്ചിറക്കിക്കെട്ടി
തരിവള കരിവള പിരിവള പൊൻവള
മുത്ത് ഉതിർത്ത് നിരത്തിയ തോൾവള
പത്തരമാറ്റതിലും മികവും വള
വളയിട്ട വളർമകൈ എറിന്തുവീശി
വല്ലികൾ നടന്നെത്തി ചായ എന്തച്ചാൻ
എന്നുമെ സുന്ദരി ബീവി ജമാലാ
ജണ്ണിര വൈരക്കുറിയതു മാലാ
സുന്ദരിനാരിയണിഞ്ഞൊരു മാലാ
കുറിവെത്ത താലിമാല പതക്കം കാറാ
അല്ലിപ്പൂ ചെമ്പകപ്പൂ അനേകം ചേല
താലൊന്ന് പലരൊത്ത് പുടിത്ത് കൂടി
ഫാഷാൽ വരുന്നവേഗം ഉമൈക്ക് കിട്ടി
കിട്ടിയതാൽ പൊലിവോറം പുലർത്ത്
അട്ടികളായൊരു മാരായെടുത്തും
ഒട്ടുഗുണം അതിയൊന്നുമേയോർത്തും
പൊങ്ങിടും പുന്നാരമിൽ പുതുമാരനിക്കിണയായ സുന്ദരി
പൂമണം കൊണ്ടെപ്പളും രസിച്ചിടുന്ന രാജസുന്ദരി
ഭംഗിയേറും ബല്ലിമാരിൽ അല്ലിപോൽ അതിനേശസുന്ദരി
ബാർന്നിടും ചേൽ ചേർന്നിടും ചെന്താമരപ്പൂവായ സുന്ദരി
തിങ്ങിക്കാറിൽ മിന്നൊളിവ് പൊൻപവിഴചുണ്ട് സുന്ദരി
ഏറ്റം ആഭരണത്തിലെപ്പളും കത്തിലെങ്കും കനകസുന്ദരി
സുന്ദരി ജമാലിയത്തധികംലങ്കാ
സുരുമിക്കും മണവാളൻ രസിക്കും ഫൻകാ
ഫൻകിയിൽ മികവളമിനുസ്സമതേരാ
തങ്കലിബാമ്പുകളേതെളിവേരാ
ചൊങ്കിടും ചെന്നണിഞ്ഞിട്ടിതൈടജോറാ
ജോരിച്ച പുതുനാരി ചമയം കൊണ്ട്
യോജിക്കും തരം കൊഞ്ചം തിരിത്ത്‌ബിണ്ട്
ബിണ്ടിടും പൊൻമുടി ചൂടിയതാലെ
ചെണ്ട്‌കളിട്ട് മുടഞ്ഞവപോലെ
കണ്ടിട്ടും പലപല കൗതുകമാലെ
മാലകൾ പലതരം കനകത്താലെ
മാണിക്യം പതിത്തുളള പതക്കത്താലേ
പത്തരമാറ്റുളള താലികൾ നൂലും
ചിത്തിരം കൊത്തിയ പൊന്നരഞ്ഞാളും
മുത്തുകൾ കത്തിമറിഞ്ഞതിനാലും
സുന്ദരി ജമാലിയത്തധികം ലങ്കാ
സുരുമിക്കും മണവാളൻ രസിക്കും ഫൻക.
Generated from archived content: nadanpattu_may24_06.html Author: unni_amaparakkal