പ്രകൃതിജീവിതക്രമത്തിൽ ഉപയോഗിക്കാവുന്ന എല്ലാ വസ്‌തുതകളും ഓരോ കുടുംബത്തിലും നിലനിർത്തുക തന്നെ വേണം. ചിലത് ഒഴിവാക്കപ്പെടുമ്പോൾ ആവശ്യം വേണ്ടത് കൂട്ടിച്ചേർക്കേണ്ടതായും വരും-
(1) പായകൾ; തഴപ്പായും മെത്തപ്പായും (2) കോട്ടൺ പുതപ്പുകൾ (3) കോട്ടൺ വസ്‌ത്രങ്ങൾ (4) പഞ്ഞിക്കിടക്ക, തലയിണ (5) മരക്കട്ടിൽ, മേശ, കസേര, അലമാരികൾ, കാൽപ്പെട്ടികൾ, ബെഞ്ചുകൾ ഡസ്‌ക്കുകൾ, സ്‌റ്റൂളുകൾ…. (6) മരപ്പാത്രങ്ങൾ, മൺപാത്രങ്ങൾ (7) ഗ്ലാസുകൊണ്ടുള്ള ഭരണികൾ, ഡപ്പികൾ, കുപ്പികൾ, ഗ്ലാസുകൾ …. (8) അമ്മി, അരകല്ല്, ആട്ടുകല്ല്, ഉരൽ, തിരികല്ല്, ഉറി …. (9) കാർഷിക ഉപകരണങ്ങൾ – വാക്കത്തി, കോടാലി, തൂമ്പ, മൺവെട്ടി, പിക്കാസ്, കൊത്തി, അരിവാൾ, കമ്പി, കരിയില, കരണ്ടി, മണ്ണുമാന്തി (10) നാട്ടുചെടികൾ, നാട്ടുമരങ്ങൾ, നാട്ടുപൂക്കൾ, ഔഷധസസ്യങ്ങൾ ചെടികൾ, പുഷ്‌പങ്ങൾ, ദശപുഷ്‌പങ്ങൾ, നാല്‌പാമരം, പത്തിലകൾ…. (11) നക്‌ഷത്രമരങ്ങൾ, ഹോർത്തൂസ് മലബാറിക്കൂസിലെ മരങ്ങൾ …. (12) കരിയിലകൾ, ബയോവേസ്‌റ്റുകൾ (നാട്ടിലേയും വീട്ടിലേയും) (13) വിട്ടുപോയ കാര്യങ്ങൾ.
കൂട്ടിച്ചേർക്കേണ്ട വസ്‌തുക്കൾ
ആരോഗ്യമുള്ള ശരീരത്തിന് ലഭിക്കേണ്ട ശരാശരി കലോറി ഊർജ്ജത്തെ അടിസ്‌ഥാനമാക്കിയുള്ള ഒരു ഭക്ഷണക്രമവും ജീവിതരീതികളും നാം അവലംബിക്കണം –
അതിനായി ഇവയെ നമുക്ക് സ്വീകരിക്കാം.
(1) തേൻ(വലുത്&ചെറുത്( (2) മല്ലി & ചുക്കുകാപ്പി (3) ചക്കര (4) പച്ചക്കറിയും അതിന്റെ കൃഷിയും (5) ഔഷധചെടികളും അതിന്റെ കൃഷിയും (6) നാട്ടു പഴവർഗ്ഗങ്ങളും അതിന്റെ കൃഷിയും (7) കൈത്തറി & ഖാദി വസ്‌ത്രനിർമ്മാണം (8) നാടൻ സോപ്പുനിർമ്മാണം& കുടനിർമ്മാണം&അടുക്കള സാധനങ്ങൾ, വീട്ടുസാധനങ്ങൾ (9) ഒരു നാട്ടിലേക്കു വേണ്ട അത്യാവശ്യ സാധനങ്ങൾ, ഉത്‌പാദിപ്പിക്കാൻ കഴിയുന്ന ആലകൾ (10) ടെലസ്‌കോപ്പ് (11) ഒരു കമ്മ്യൂണിസ്‌റ്റ് വിജ്ഞാനകേന്ദ്രം, പ്രകൃതി സൗഹൃദ ഗൃഹനിർമ്മാണ രീതി – മരങ്ങൾ വച്ചു പിടിപ്പിക്കൽ.
3000 രൂപയ്‌ക്ക് ഒരു പ്രതിമാസ കുടുംബ ബജറ്റ് 4 അംഗ കുടുംബത്തിന്
പ്രകൃതിപാഠങ്ങൾ ഉൾകൊണ്ട് അതിനനുസരിച്ച് നാലംഗ കുടുംബത്തിന് ആഹ്ലാദത്തോടെ ജീവിക്കാൻ പരമാവധി 3000 രൂപ മതിയാകും. പച്ചക്കറി, പഴവർഗ്ഗങ്ങൾ, തേങ്ങ, അരി എന്നിവയിൽ ഓരോ വീടും സ്വാശ്രയത്തിൽ ആയാൽ 3000 രൂപ പിന്നെയും ഗണ്യമായി കുറയും. 2000 രൂപ മതിയാകും. എന്താ വിശ്വാസമായില്ലേ? പക്ഷേ ഇതിനും വേണ്ടതു ഒന്നുമാത്രം ഇച്ഛാശക്തി.
ഓരോ കുടുംബത്തിലും അധികമുള്ള വസ്‌തുക്കൾ മറ്റുള്ളവരുമായി കൈമാറ്റം ചെയ്‌ത് (അതെ, ആ പഴയ ബർട്ടർ സിസ്‌റ്റം തന്നെ).
നമുക്കില്ലാത്ത സാധനങ്ങൾ കണ്ടെത്താവുന്നതാണ്. അതിനായി ഒരു വിതരണ ക്രമവും നമുക്കുണ്ടാക്കാവുന്നതേയുള്ളൂ.
സ്വാശ്രയത്തിലും സഹകരണത്തിലും ഊന്നിയ ഒരു കുടുംബ ബജറ്റാണ് ഇവിടെ വിഭാവനം ചെയ്യുന്നത്.
ഊർജ്ജത്തിന്റെ ഉപഭോഗം കുറയ്‌ക്കാൻ ശ്രദ്ധിച്ചിട്ടുണ്ടുതാനും.
വിസ്‌മയം ജനിപ്പിക്കുന്ന പ്രതിമാസ കുടുംബ ബജറ്റ്.
അരി തവിടു കളയാത്തത് – 15 കെ.ജി * 20 = 300.00
ഗോതമ്പ്&റാഗി – 15 കെ.ജി * 10 = 150.00
പഴവർഗ്ഗങ്ങൾ, ഡ്രൈഫ്രൂട്‌സ് – 30 കെ.ജി * 20 = 600.00
പച്ചക്കറികൾ – 30 കെ.ജി * 25 = 750.00
പലവ്യജ്ഞനം
(പയർവർഗ്ഗങ്ങൾ, കല്ലുപ്പ്, കുരുമുളക്, മഞ്ഞൾപ്പൊടി, ഉലുവ, കടുക്, കായം, കൂവപ്പൊടി, ശർക്കര, ചക്കര, മല്ലികാപ്പി, ദാഹശമിനി, നന്നാറി…..)
തേങ്ങ – 30 * 6 = 180.00
ഗ്യാസ്&അടുപ്പ്(ഒരു സിലിണ്ടർ
2 മാസത്തലധികം നില്‌ക്കും) – 200.00
അനാമത്ത് ചെലവ് 220.00
– ——-
3000.00
=======
ഇതിൽ ഓരോ കുടുംബത്തിനും സ്വയം ഉണ്ടാക്കാവുന്ന സാധനങ്ങൾ കണ്ടെത്തി സ്വാശ്രയമാകാൻ തീരുമാനിച്ചാൽ 1000 രൂപയോളം വീണ്ടും കുറയ്‌ക്കാം. പച്ചക്കറികൾ, തേങ്ങ, അരി, പഴവർഗ്ഗങ്ങൾ, കൂവ, മഞ്ഞൾ, കുരുമുളക്, ചില പഴവർഗ്ഗങ്ങൾ, മല്ലികാപ്പി, ദാഹശമിനി, നന്നാറി (നറുനീണ്ടി), മുന്തിരി സിറപ്പുകൾ….. തുടങ്ങിയവ നമുക്കു വീട്ടിൽ ഉദ്‌പാദിപ്പിക്കാൻ കഴിഞ്ഞാൽ നമുക്കെന്തെന്ത് അത്ഭുതങ്ങളാണ് സൃഷ്‌ടിക്കാൻ കഴിയുക – വേണ്ടത് വീണ്ടും പറയുന്നു.
ഇച്ഛാശക്തി മാത്രം.
അതെന്ന് ഉണ്ടാകുമോ അന്നേ നാം രക്ഷപ്പെടൂ.
സ്വന്തമായിട്ട് സ്‌ഥലമില്ലെങ്കിൽ ടെറസ്സിൽ, സഹകരണാടിസ്‌ഥാനത്തിൽ ഒക്കെ ശ്രമിച്ചു നോക്കാവുന്നതാണ്. അല്ലെങ്കിൽ ബാർട്ടർ സിസ്‌റ്റത്തിലൂടെ കരസ്‌ഥമാക്കുക മാത്രമേ പോംവഴിയുള്ളൂ. ഭക്ഷണത്തിൽ ഭൂരിഭാഗവും വേവിക്കാതെ, പച്ചയ്‌ക്കുതന്നെ കഴിക്കാൻ കഴിഞ്ഞാൽ ഊർജ്ജം ലഭിക്കാം. ഗുണവും കൂട്ടാം. പച്ചയ്‌ക്കു കഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് നീരായി കഴിക്കാവുന്നതാണ്.
നമുക്കുണ്ടാക്കാൻ കഴിയുന്ന നാട്ടുവിഭവങ്ങളുടെ ഒരു പട്ടിക തന്നെ ഓരോ കുടുംബവും തയ്യാറാക്കാൻ ശ്രമിക്കണം. പട്ടിക പരസ്‌പരം കൈമാറാവുന്നതാണ് – ഇതിലൂടെ നമുക്കു ശരിയായ അർത്ഥത്തിലുള്ള ഇക്കോ ടൂറിസം വളർത്തിക്കൊണ്ടുവരാൻ കഴിയും – ചില ഹോംസ്‌റ്റേകൾ നമുക്കു തരപ്പെടുത്തി കൊടുക്കാൻ കഴിയും –
നമ്മുടെ തനിമയാണ് നമ്മുടെ കരുത്ത്-
അതൊക്കെ ചേർന്നതാകണം നമ്മുടെ ടൂറിസ ചിന്തകൾ
റാന്തർവെട്ടം
അടയ്‌ക്കാത്തൊണ്ടിൻ
ഒഴക്കരി വെച്ചു.
ചീച്ചളിച്ചു
രാമോനുണ്ടു
കുമോനുണ്ടു
കൂമത്തി മക്കള് പത്താളുണ്ടു
വേലിക്കതത്ത ഞെളിഞ്ഞിരുന്നുണ്ടു
പന്ത്രണ്ടാന പടിഞ്ഞിരുന്നുണ്ടു
പിന്നേം കിടക്കണു എട്ടുതൊട്ടിച്ചോറ്.
ഒരുമയുടെ, സഹകരണത്തിന്റെ, പരസ്‌പര്യത്തിന്റെ, സ്‌നേഹത്തിന്റെ അനന്തകാശങ്ങൾ തുറന്നിടുന്ന ഇത്തരമൊരു ലോകമാണ് ജീവിതപരീക്ഷണശാലയിൽ മൂഴിക്കുളംശാല വിഭാവനം ചെയ്യുന്നത്-
നാട്ടുകളികൾ
നാടൻ പന്തുകളി & വോളിബോൾ & നീന്തൽ & ഉണ്ട വെച്ചു കളികൾ & ഒളിച്ചു കളി & നാരങ്ങപ്പാലുകളി & വട്ടു കളി & കല്ലുകളി & കുരുകളി & പതിനഞ്ചു നായും പുലിയും & അരീം കൂട്ടാനും വെച്ചുള്ള കളി & അച്ഛനും അമ്മയും ആയി കളി & ഉത്സവം കളിക്കുക & കഥകളി കളിക്കുക &………
ഓരോന്നും ഓർത്തെടുക്കാൻ ശ്രമിക്കണം – അല്ലെങ്കിൽ അറിയാവുന്നവരോട് ചോദിച്ചു മനസ്സിലാക്കണം. എല്ലാവരുടെയും മനസ്സിൽ ഇതിന്റെ അലകൾ അടിക്കട്ടെ.
Generated from archived content: prakruthi9.html Author: tr_premkumar