പ്രകൃതിപാഠങ്ങൾക്കനുസരിച്ച് ജീവിക്കാനുള്ള ഒരിടം. പ്രകൃതി നാലുകെട്ടിൽ ഒരേ സമയം മൂന്നു കുടുംബങ്ങൾക്കു കഴിയാം. ഒരാഴ്‌ച നീണ്ടുനില്‌ക്കുന്ന ഒരു കോഴ്‌സാണ് ജീവിതപരീക്ഷണശാലയിൽ നടക്കുന്നത്. ഭക്ഷണം, താമസം, ക്ലാസുകൾ, യാത്രകൾ, യോഗ, ധ്യാനം, സംഗീതം, കൃഷിപ്പണികൾ, പ്രകൃതിനിരീക്ഷണം, ജലയാത്രകൾ, സൈക്കിൾ സവാരി തുടങ്ങിയവ കോഴ്‌സിൽ ഉൾപ്പെടുന്നു.
പ്രത്യേകിച്ച് ഫീസൊന്നുമില്ല. പ്രകൃതിപാഠങ്ങൾ എന്ന പുസ്‌തകം (30 രൂപ) 60 കോപ്പി എടുക്കുന്നവർക്കാണ് ജീവിത പരീക്ഷണശാലയിൽ പ്രവേശനം ലഭിക്കുക. 60 പുസ്‌തകങ്ങൾക്ക് 1800 രൂപ. സൗജന്യമായിട്ടോ വിലയ്‌ക്കോ വിതരണം ചെയ്യാവുന്നതാണ്. ജീവിതപരീക്ഷണ ശാലയിലെ സഹജീവനം ഇഷ്‌ടപ്പെട്ടെങ്കിൽ ജീവിതകാലം മുഴുവൻ തുടരുമെങ്കിൽ ദണ്ഡി രജിസ്‌റ്ററിൽ ഒപ്പുവയ്‌ക്കാവുന്നതാണ്. ഒരു ഉടമ്പടിയാണ് ദണ്ഡി രജിസ്‌റ്റർ. ജീവിതകാലം മുഴുവൻ പ്രകൃതി പാഠങ്ങൾ ഉൾക്കൊണ്ട് പ്രകൃതി നിയമങ്ങൾക്കനുസരിച്ച് ജീവിച്ചുകൊള്ളാമെന്നു സമ്മതിച്ച് മൂഴിക്കുളംശാലയുമായി ഉണ്ടാക്കുന്ന ഒരു ജൈവിക ഉടമ്പടിയാണു ദണ്ഡി രജിസ്‌റ്റർ.
ജീവിതപരീക്ഷണശാലയിലെ ഭഗമാകുക
100 പുസ്‌തകങ്ങൾ വാങ്ങുമ്പോൾ ജീവിതപരീക്ഷണ ശാലയിലെ ജീവിതത്തിന് ആജീവനാന്തം 25% കിഴിവ് ലഭിക്കുന്നതാണ്-
മറ്റൊരു ജീവിതം സാദ്ധ്യമാണ് എന്ന് ലോകത്തോട് ഉറക്കെ പ്രഖ്യാപിക്കുന്ന ഈ നിശ്ശബ്‌ദ വിപ്ലവത്തിലേക്കു ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
റാന്തൽവെട്ടം
അച്ഛൻ കൊമ്പത്ത്
അമ്മ വരമ്പത്ത്
കള്ളൻ ചക്കേട്ടു
കണ്ടാമിണ്ടണ്ട
കൊണ്ടോയ് തിന്നോട്ടെ!
നാട്ടുകളി
1. കിളിരുരുളി വാലുരുളി
വാലുരുളിലൊരു ചോറുരുളി
ചോറുരുളീലൊരു ചോറുരുള….
2. ചരലുരുളുമ്പോലുരലുരുളില്ല.
3. അറേലരുലുറീലുർളീലുരിപ്പാല്
4. മണലുരണ ഉളി തേക്കണം.
Generated from archived content: prakruthi16.html Author: tr_premkumar