ആരോഗ്യമുള്ള ഒരു ചുറ്റുപാടിൽ എല്ലാം ആരോഗ്യമുള്ളതായിരിക്കും. രോഗമില്ലാത്ത അവസ്‌ഥയാണ് ആരോഗ്യം. ശരീരത്തിലെ എല്ലാ ഭാഗങ്ങളും സമ്യക്കായി വർത്തിക്കുന്ന അവസ്‌ഥ. അതായിരിക്കും ആരോഗ്യമുള്ള ശരീരം. മനസ്സാണ് ആരോഗ്യത്തിന് അടിസ്‌ഥാനം. സ്വച്ഛമായ മനസ്സ് ആരോഗ്യം പ്രദാനം ചെയ്യുന്നു.
ആയുർവേദം പറയുന്നു.
വാതപിത്ത കഫത്തിന്റെ കോപമാണ് രോഗത്തിനു കാരണം. ഇവയുടെ ഏറ്റക്കുറച്ചിൽ അനുസരിച്ച് രോഗങ്ങൾ ഉണ്ടാകുന്നു. ഇവയെ സംഋക്കായി നിലനിർത്തുകയാണ് ആവശ്യം – അതിനു പറ്റിയ ജീവിതരീതികളും ഭക്ഷണക്രമവും ചുറ്റുപാടും ഉണ്ടെങ്കിൽ ഈ ത്രിദോഷങ്ങളെ അടക്കിനിർത്താൻ നമുക്കു കഴിയും. അതാണ് പ്രകൃതി ജീവിതംകൊണ്ട് പ്രധാനമായും അർത്ഥമാക്കുന്നത്-
പിന്നെ ചികിത്സയ്‌ക്കു പ്രസക്തിയില്ലല്ലോ? അങ്ങനെയായാൽ ആശുപത്രികൾ പലതും നിപതിക്കും. ഹോട്ടലുകൾ തകരും. അനാവശ്യമായ ഓരോ സ്‌ഥാപനങ്ങളും ഒന്നൊന്നായി ഇല്ലാതാകും. അതാണ് ഈ നിശ്ശബ്‌ദ വിപ്ലവത്തിന്റെ ആന്തരിക കരുത്തും വിശുദ്ധിയും.
ചെയ്യേണ്ടത് ഇത്രമാത്രം
അന്തരീക്ഷവും ചുറ്റുപാടും ശുദ്ധമായിരിക്കാൻ ശ്രമിക്കുക. വീട്ടിൽ കഴിയുന്നത്ര കാറ്റും വെളിച്ചവും കടന്നുവരാൻ ശ്രദ്ധിക്കുക. അന്തരീക്ഷമർദ്ദത്തിനു തുല്യം മർദ്ദം വീടിനകത്തും ക്രമീകരിക്കുക. അതിനായി വീട്ടിൽ കർണ്ണം തുളയ്‌ക്കാം. പ്രകൃതിസൗഹൃദവീടുകൾ വെയ്‌ക്കാം. കോൺക്രീറ്റ് കാടുകൾ ഉപേക്ഷിക്കാം.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. യാത്ര പോവുമ്പോൾ ഒരു കുപ്പിയിൽ വെള്ളം കരുതുക. പുറമെനിന്നുള്ള വെള്ളവും ഭക്ഷണവും കഴിയുന്നതും കഴിക്കാതിരിക്കുക.
കൈയും കാലും മുഖവും കഴുകി വൃത്തിയാക്കിയതിനുശേഷം മാത്രം ഭക്ഷണം കഴിക്കുക. വീടിനു മുമ്പിൽ എപ്പോഴും ഒരു കിണ്ടി വെള്ളം വെച്ചിരിക്കണം.
ജല ഉപയോഗത്തിന്റെ ഉത്തമമാതൃകയാകുന്നു കിണ്ടി.
ഒരു നിശ്ചിത അളവ് വെള്ളം മാത്രം ലഭിക്കുന്ന ഒരു പാത്രം.
വെള്ളം അമിതമായി ഉപയോഗിക്കരുത്. ആവശ്യത്തിനു മാത്രം ഉപയോഗിക്കുക തുടങ്ങിയ സന്ദേശങ്ങൾ നമ്മെ പഠിപ്പിക്കുന്ന ഒരു പാത്രമാണ് കിണ്ടി.
ബാത്‌റൂമിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ബക്കറ്റും കപ്പും നമ്മൾ തിരിച്ചു കൊണ്ടുവരണം. ഫ്‌ളഷ് ഉപേക്ഷിക്കണം. 10ഉം 15ഉം ലിറ്റർ വെള്ളമാണ് ഓരോരുത്തരും അല്‌പം മലത്തിനും മൂത്രത്തിനും വേണ്ടി പാഴാക്കിക്കളയുന്നത്. നമുക്കു വേണ്ടത് കിണ്ടിയും ചെറിയ ബക്കറ്റും കപ്പും ആണ്. ചെറുതാണ് സുന്ദരം. എത്ര ശരി.
പച്ചവെള്ളത്തിൽ (പുഴയിലോ കുളത്തിലോ തോട്ടിലോ) മാത്രം കുളിക്കുക. ചൂടുവെള്ളം വേണ്ടേ വേണ്ട. കുളിക്കുമ്പോൾ വെള്ളം കവിൾകൊള്ളുന്നത് നന്നാണ്. നീരിളക്കം വരാതെ നോക്കാം. തോർത്തി കഴിഞ്ഞതിനു ശേഷം മാത്രം വെള്ളം തുപ്പിക്കളയുക.
അയൽക്കൂട്ടങ്ങൾ ഉണ്ടാക്കുന്ന നാടൻ സോപ്പ് മാത്രം ഉപയോഗിക്കുക അല്ലെങ്കിൽ ചെറുപയർ പൊടി ഉപയോഗിക്കാം.
വെള്ളിലം&ചെമ്പരത്തി താളി ഉപയോഗിക്കാം.
കുളി കഴിഞ്ഞതിനുശേഷം നിറുകയിൽ രാസ്‌നാദിപൊടി തിരുമ്മണം. പൊടിച്ച കരിഞ്ചീരകം മണപ്പിക്കാം.
രോഗങ്ങൾ
പനി, നീരിളക്കം, തുമ്മൽ, ചുമ, വയറിളക്കം, ഛർദി, തലവേദന, വയറുവേദന, പല്ലുവേദന, കൈകാൽ വേദന, ഉളുക്ക് ചതവ്, തട്ടിപൊട്ടുക തുടങ്ങിവയ ഒന്നും രോഗങ്ങളല്ല. ആധി പിടിക്കേണ്ട ഒരു കാര്യവുമില്ല നാട്ടുവൈദ്യനെ കാണിക്കാം, വേണമെങ്കിൽ. ആദ്യം അടുക്കള വൈദ്യം. ഒരു വിധം അസുഖങ്ങൾ ഒക്കെ അടുക്കളവൈദ്യം കൊണ്ടും മാറും. മനക്കട്ടി വേണം. ധൈര്യവും ഇച്ഛാശക്തിയും വേണം. യുക്തിസഹമായി കാര്യങ്ങൾ മനസ്സിലാക്കണം. അല്‌പം ശരീരശാസ്‌ത്രം പഠിക്കണം. മനുഷ്യശരീരം എന്ന അത്ഭുതയന്ത്രം മനസ്സിരുത്തി വായിച്ചാൽ നമുക്ക് കാര്യങ്ങൾ വ്യക്തമാകും. ശരീരത്തിന്റെ പ്രവർത്തനം മനസ്സിലാക്കിയാൽ ഓരോ വ്യത്യാസവും എന്തുകൊണ്ടു വരുന്നു എന്നു മനസ്സിലാകും. ഓരോന്നിനോടുമുള്ള ശരീരത്തിന്റെ പ്രതികരണങ്ങളാണ്, ശുദ്ധീകരണ പ്രക്രിയകളാണ് നാം പലപ്പോഴും രോഗമായി കാണുന്ന പല കാര്യങ്ങളും.
അതു യുക്തിസഹമായി മനസ്സിലാക്കിയാൽ നമുക്ക് എപ്പോഴും ആശുപത്രിയിലേക്കു ഓടേണ്ടി വരില്ല.
പ്രകൃതിസ്‌കൂളിൽ ശരീരശാസ്‌ത്രവും പഠിപ്പിക്കുന്നുണ്ട്.
ശ്രദ്ധയോടെ മനസ്സിലാക്കാൻ ശ്രമിക്കുക.
അവസാനം മാത്രം സർക്കാർ ആശുപത്രികളിൽ പോവുക – അല്ലെങ്കിൽ മെഡിക്കൽ കോളേജുകളിൽ പോകാം.
സ്വകാര്യ ഇടങ്ങളിൽ കഴിയുന്നതും പോകാതിരിക്കാൻ ശ്രദ്ധിക്കണം – അമിത ചികിത്സ മറ്റു രോഗങ്ങൾ ക്ഷണിച്ചു വരുത്തുന്നു. അതിന്റെ ആവശ്യമില്ല. മറ്റു വൈദ്യശാഖകളും പരീക്ഷിക്കാവുന്നതാണ്. ഉറച്ച ബോധ്യം വേണമെന്നു മാത്രം. ഹോമിയോ, യുനാനി, സിദ്ധ, പ്രകൃതി ചികിത്സ തുടങ്ങിയവ നമുക്കു പോകാവുന്ന ഇടങ്ങളാണ്.
ചില അടുക്കള വൈദ്യവിശേഷങ്ങൾ
ആടലോടക കഷായം, പനീർകൂർക്കല വാട്ടിയെടുത്തുനീര്, ചുക്കു കാപ്പി, കരിഞ്ചീരകപ്പൊടി, രാസ്‌നാദിപ്പൊടി, താലിസപത്രവടകം, ഉള്ളിയും കൽകണ്ടവും നനച്ച ശീലപ്രയോഗങ്ങൾ, ഉപ്പ്, കിഴി, ഇഞ്ചി നീര്, കാച്ചിയ മോര്, പൊടിയരി കഞ്ഞി, ഉപവാസം, വിരോചനം, ചുട്ട ജാതിക്കയും തേനും, മാതളനാരങ്ങ തൊണ്ട്, യൂക്കാലി, കർപ്പൂരാദി തൈലം, കുഴമ്പുകൾ, അരിഷ്‌ടങ്ങൾ, കഷായങ്ങൾ, ഉപ്പുവെള്ളം, കർപ്പൂരശീല, വെളിച്ചെണ്ണകൾ, ചെമ്പരത്തിപ്പൂവ്, തൊട്ടാവാടി തുടങ്ങിയവ നമ്മുടെ നാട്ടുവൈദ്യത്തിന്റെ&അടുക്കള വൈദ്യത്തിന്റെ വഴികളാണ്.
ആരോഗ്യത്തിന്റെ ജനകീയവഴികൾ അഥവാ പ്രകൃതിവഴികൾ& പ്രകൃതിപാഠങ്ങൾ.
ആരോഗ്യമാസികകൾ&വനിത മാസികകൾ എന്നിവ വായിക്കാതിരിക്കുക. അവ ആശുപത്രിയിലേക്കുള്ള ക്ഷണക്കത്തുകളാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കനുസരിച്ച് ചികിത്സാരീതികൾ മാറ്റരുത്. ആശുപത്രികൾ മാറരുത്. കഴിയുന്നതും ആശുപത്രിയിൽ പോകാതിരിക്കുക, അലോപതി മരുന്നുകളും ചികിത്സകളും എത്രയും ഒഴിവാക്കുന്നുവോ അത്രയും നന്ന്. ഒരു നിവൃത്തിയുമില്ലെങ്കിൽ മാത്രം പോവുക. പ്രകൃതിപാഠങ്ങൾ ഉൾക്കൊണ്ട് പ്രകൃതി ജീവിതം. നയിക്കുകയാണെങ്കിൽ ഒരാശുപത്രിയിലും നമുക്കു പോകേണ്ടിവരില്ല. അതു മാത്രമാണ് പ്രകൃതിയുടെ ഉറപ്പ്&ഗ്യാരണ്ടി.
മാസത്തിൽ ഒരു ദിവസം വയറിളക്കണം.
ഒരു ദിവസം ഉപവസിക്കണം.
ഒരു ദിവസം എണ്ണയും കുഴമ്പും തേച്ചു വൈകി കുളിക്കണം.
ഇതു മൂന്നു ആരോഗ്യരഹസ്യങ്ങളാണ്.
വിരോചനവും ഉപവാസവും എണ്ണതേച്ചു കുളിയും ശ്രദ്ധയോടെ ചെയ്‌താൽ ആരോഗ്യം താനെ കൈവരും.
പിന്നെ ഭക്ഷണ നിയന്ത്രണവും കൂടിയായാൽ എല്ലാം പൂർണ്ണമായി. സുഖം മാത്രം. സന്തോഷം മാത്രം. സ്വച്ഛത മാത്രം. ഇതിനല്ലേ ആരോഗ്യം എന്നു പറയുന്നത്. ആധിയും വ്യാധിയും ഇല്ലാത്ത ജീവിതം.
റാന്തൽവെട്ടം
ചോണനുറുമ്പിനു വഴിയിൽ കാണും
കല്ലൊരു പർവ്വതമാകുന്നു
വലിയൊരു തുമ്പപ്പൂച്ചെടി മാനം
മുട്ടണ മാമരമാകുന്നു.
തൊട്ടാവാടികൾ പിടികിട്ടാത്തൊരു
ഘോരവനാന്തരമാകുന്നു.
വെള്ളം കെട്ടി നിറുത്തിയ വയലോ
വലിയൊരു സാഗരമാകുന്നു.
നാട്ടുകളി
കണ്ണുകെട്ടി കളിക്കുക.
ഉപനിഷത്തിൽ പറയുന്ന ഒരു പാഠ്യപദ്ധതിയുടെ ചെറുരൂപമാണ് കണ്ണുകെട്ടികളി.
ഉപനിഷത്തിൽ ഗാന്ധാരപുരുഷ ദൃഷ്‌ടാന്ത പ്രകാരം ശിഷ്യരെ പഠിക്കുന്ന രീതിയുണ്ട്.
കണ്ണുകെട്ടി ഗാന്ധാരദേശത്തു നിന്നും വളരെയകലെയുള്ള വിജനദേശങ്ങളിൽ വിദ്യാർത്ഥിയെ കൊണ്ടു ചെന്ന് ഇറക്കി വിട്ടു ഗുരു തിരിച്ചു പോവുന്നു. ശിഷ്യൻ കെട്ടഴിക്കാതെ കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി ഗുരുവിന്റെ അടുക്കൽ മടങ്ങി വരുന്ന ഒരു പാഠ്യപദ്ധതിയാണ് ഇത്.
ഇതത്രെ ശരിക്കും ഉള്ള അറിവ്.
ഈ അറിവാണ് നമുക്കാർജ്ജിക്കേണ്ടത്.
Generated from archived content: prakruthi13.html Author: tr_premkumar