പഞ്ചഭൂതസ്‌തവം
വന്ദിച്ചിടുന്നു ഞാൻ ഭൂമിയെ,
ഭൂമിയാം
മണ്ണിനെ, യെൻ മാംസപേ
ശിയാം കണ്ണിനെ,
മാംസമായസ്‌ഥിയായെൻ
സ്വരൂപത്തിന്റെ
മൂശയായ് മൂർത്തിയായ്
മാറിയ മണ്ണിനെ
അക്ഷയപാത്രം തുറന്നെന്നെ
യുട്ടുമീ-
യന്നപൂർണേശ്വരിയായിടും
പൃഥ്വിയെ-
എന്റെ പാദങ്ങളെ താങ്ങി
നിർത്തീടുവാൻ
നെഞ്ചിന്നുറപ്പേകുമീ ക്ഷമാ
ദേവിയെ.
സ്വപ്‌നങ്ങളില്ലാത്തൊരെൻ
ദീർഘനിദ്രയ്‌ക്കു
തൽപ്പമൊരിക്കലൊരു
ക്കേണ്ട മണ്ണിനെ.
വന്ദിച്ചിടുന്നു ഞാനമ്മയാം
ഭൂമിയെ,
ചുംബിച്ചിടുന്നു ഞാനെ
ന്റെയീ മണ്ണിനെ
വന്ദിച്ചിടുന്നു ഞാനഗ്നിയെ,
സൂര്യനെ
ചന്ദ്രബിംബത്തിനെ, കത്തും
വിളക്കിനെ
കണ്ണിൽ വെളിച്ചമായ്, കെട്ടി
പ്പിടിക്കുന്ന
കൈയ്യിന്റെ ചൂടായ്, കരിമ്പട
സ്‌പർശമായ്
അന്നം ചമയ്‌ക്കുന്ന അടുക്ക
ളത്തീയിനെ,
അന്നം ദഹിപ്പിക്കുമാമാശയാ
ഗ്നിയെ, വീടിന്നുതോടിന്നു
വീഥിക്കു പിന്നിലെ
വീറിനെ, വീറാമോരദ്ധ്വാനശ
ക്തിയെ;
മിന്നൽ പ്രകാശത്തെ,
വിദ്യുത്‌പ്രവാഹത്തെ
പച്ചിലച്ചാർത്തിനെ,
പുഷ്‌പജാലങ്ങളെ
വന്ദിച്ചിടുന്നു ഞാൻ താത
നാമഗ്നിയെ,
ചുംബിച്ചിടുന്നു ഞാനാ
ദിതേജസ്സിനെ
വന്നിച്ചിടുന്നു ജലത്തെ
ഞാൻ, വർഷമായ്
ഗംഗയായബ്‌ധിയായ് മാ
റും ജലത്തിനെ.
രക്തയുടുപ്പായ്
നിറഞ്ഞോരു കണ്ണുനീർ
കയ്‌പ്പായ് വിയർപ്പിന്റെ
യുപ്പാം ജലത്തിനെ.
മൃൺമയകോശത്തി
ലൂർജ്ജപ്രവാഹമായ്
എന്മെയ് ചലിപ്പിച്ചു
നിർത്തും ദ്രവത്തിനെ
തെങ്ങിളനീരിലും മാമ്പഴ
ച്ചാറിലും
തിങ്ങിതുളുമ്പുമിനിപാം
ജലത്തിനെ.
പാലിനെ, സ്‌നാനത്തിൽ
മുക്കും കുളുർമയെ
നീരിനെ, വായ്‌ക്കരി
വീഴ്‌ത്തും ജലത്തിനെ
വന്ദിച്ചിടുന്നു ജലത്തെ,
യെൻ പെങ്ങളെ
ചുംബിച്ചിടുന്നു
ഞാനബ്‌ജലക്ഷങ്ങളെ.
വന്ദിച്ചിടുന്നു ഞാൻ
വായുവേ, നാഡിയിൽ
സ്‌പന്ദിച്ചിടും ജീവചൈ
തന്യധാരയെ.
കാലവർഷകൊടുങ്കാ
റ്റിൻ കരുത്തിനെ.
ലാളനാലോലനാം മന്ദസ
മീരനെ.
ശബ്‌ദസൗഭാഗ്യമായക്ഷ
രവ്യക്തിയായ്
സപ്‌തസ്വരങ്ങളായ്
മാറുന്ന വായുവെ.
ആയിരം യോജന ചാടി
ക്കടക്കുന്ന
വേഗത്തെ, യോരോ കുതി
പ്പിൻ കിതപ്പിനെ.
സൗഗന്ധിക സ്വപ്‌നഗ
ന്ധത്തെ, വീർപ്പിനെ,
യോഗാസനസ്ഥിതപ്രാ
ണനെ, ഊർദ്ധ്വന, വന്ദി
ച്ചിടുന്നു ഞാൻ സോദ
രൻ വായുവെ
ചുംബിച്ചിടുന്നു ഞാനീ
ജഗൽപ്രാണനെ.
വന്ദിച്ചിടുന്നു ഞാൻ
വാനിനെ, ദ്യോവിനെ,
വിണ്ണിൻ വിദൂരമാമത്യു
ന്നതങ്ങളെ
കാമമായ് ക്രോധമായ്
മോഹമായ് ലോഭമായ്
വാസനപോറ്റുമമൂർത്തഭാവങ്ങളെ
ആദിമൂലത്തിനെ, യാദൃ
ന്തഹീനമാം
ആകാശനീല വിശാല
തലങ്ങളെ.
ധ്യാനം തെളിക്കും നിശ്ശു
ന്യമാം പൂരണത്തെ നീര
വനിഷ്‌പന്ദനിർവ്വാണ
ശാന്തിയെ
ആകാശഗംഗതൻ തീരം
വിടർത്തുന്ന
ഭാവനാസുനത്തെ,
ഞാനാമരൂപിയെ,
വന്ദിച്ചിടുന്നു ഞാനെന്നാ
ത്മദീപ്‌തിയെ
ചുംബിപ്പൂ ഞാനെന്റെ
വ്യോമഭൂതത്തിനെ
പഞ്ചഭൂതസ്‌തവം പാടി അയൽക്കൂട്ടം സമാപിക്കുന്നു.
രാത്രിഭക്ഷണം
ഭക്ഷണത്തിനു മുൻപ് കുളി നിർബന്ധം. പുഴയുണ്ടെങ്കിൽ പുഴയിൽത്തന്നെ. അത്താഴം വളരെ കുറച്ചു മാത്രം. അത്താഴം കഴിഞ്ഞാൽ അരക്കാതം നടക്കണം. മുത്താഴം കഴിഞ്ഞാൽ മുള്ളിലും കിടക്കണം. പഴമൊഴിയിൽ സത്യം ഉണ്ടാകും.
കഞ്ഞി& ചപ്പാത്തി& പഴവർഗ്ഗങ്ങൾ& ഒരു കറി
ഒരുമിച്ച് സംസാരിച്ച് രാത്രിഭക്ഷണം – ഒരാഘോഷമായി തന്നെ കഴിക്കണം.
അത്താഴശേഷം മുറ്റത്ത് ഒരു ലാത്തൽ, പിന്നെ കുറച്ച് ആകാശദർശനം – ശേഷം ഉറക്കം.
ഉറക്കം
നിലത്ത് പായ വിരിച്ച് കിടന്നുള്ള ഉറക്കം. കഴിയുന്നതും തലയിണ ഒഴിവാക്കുക. പുതപ്പ് വേണമെങ്കിൽ ആകാം.
റാന്തൽ താഴ്‌ത്തി വയ്‌ക്കാം. ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് അല്‌പം ധ്യാനിക്കുന്നത് നന്ന്. മൺകൂജയിൽ വെള്ളം കരുതി വയ്‌ക്കാം.
റാന്തൽവെട്ടം
കായും കാമ്പും കൂമ്പും ചേമ്പും ചേനേം
കൂടിക്കൂട്ടാൻ വെച്ചാൽ,
കായോ കാമ്പോ, കൂമ്പോ ചേമ്പോ ചേന്യോ
നല്ലതു ചൊല്ലാമോ?
നാട്ടുകളി
അക്ഷരശോ്ലക മത്സരം&കാവ്യകേളി മത്സരം
രണ്ടിലും മൂന്നാമത്തെ വരിയിലെ ആദ്യ അക്ഷരം വച്ച് തുടങ്ങണം-
അക്ഷരമാലക്രമത്തിൽ ശ്ലോകങ്ങളും കവിതാഭാഗങ്ങളും ഈണത്തിൽ ചൊല്ലാൻ പഠിക്കുക.
പ്രകൃതി സ്‌കൂളിൽ ഇവ രണ്ടും പഠിപ്പിക്കുന്നുണ്ടാകും.
നമ്മുടെ കാവ്യസംസ്‌ക്കാരത്തിന്റെ തുടർച്ചയാണ് ഇതിലൂടെ നമുക്ക് കൈവരിക്കാൻ കഴിയുക.
രാമായണം എന്ന ഇതിഹാസം പതിവായി വായിച്ച് ഹൃദിസ്‌ഥമാക്കണം. അതുകൊണ്ട് മാത്രം കാവ്യസംസ്‌ക്കാരം നമുക്ക് പകർന്നു കിട്ടും.
Generated from archived content: prakruthi12.html Author: tr_premkumar