ജോലികൾ
പാടത്തു കൃഷിപ്പണി ചെയ്യാം; പറമ്പിൽ മരങ്ങൾ വച്ചു പിടിപ്പിക്കാം, പ്രകൃതി സ്‌കൂളിലെ കുട്ടികളെ പഠിപ്പിക്കാം – അവരോടൊത്തു ഫീൽഡ് സർവേക്കു പോകാം. പ്രകൃതി നിരീക്ഷണം നടത്താം. സൈക്കിൾ യാത്ര ചെയ്യാം. സന്ദർശകരോട് പ്രകൃതിപാഠങ്ങളെക്കുറിച്ച് സംസാരിക്കാം. അഥിതികൾക്കു ക്ലാസ്സുകൾ എടുക്കാം. ഉച്ചക്കുള്ള ഭക്ഷണം ഒരുമിച്ച് ഉണ്ടാക്കണം.
ഉച്ചയൂണ്
വളരെക്കുറച്ച് ഉണക്കലരി (തവിട് കളയാത്തത്) വേണമെങ്കിൽ വറ്റിച്ചെടുക്കാം. അല്ലെങ്കിൽ ഗോതമ്പ് പൊടികൊണ്ട് ചപ്പാത്തി ഉണ്ടാക്കാം.
പച്ചക്കറി അരിഞ്ഞ് സാലഡ് ഉണ്ടാക്കാം. വേണമെങ്കിൽ കുറച്ച് പച്ചക്കറി വേവിച്ച് സൂപ്പ് ആക്കാം -ഏലക്ക&കറിവേപ്പില&കുരുമുളക്&ഉപ്പ്&മഞ്ഞൾപ്പൊടി എന്നിവ മാത്രം ഉപയോഗിച്ചുള്ള സൂപ്പ് മൊളകുഷ്യം, അവീൽ, ഓലൻ, പുഴുക്കുകൾ, കാരറ്റ്&ബീറ്റ്‌റൂട്ട്, തേങ്ങചേർത്ത പച്ചക്കുള്ള തോരൻ, ഇഞ്ചിചമ്മന്തി, മുതിരപുഴുക്ക്, എട്ടങ്ങാടി, ഇലക്കറി കൊണ്ടുള്ള ഇല വിഭവങ്ങൾ, അങ്ങനെ എത്ര എത്ര കറികൾ, കൂട്ടത്തിൽ ഡ്രൈ ഫ്രൂട്ട്‌സും ആകാം. പച്ചതേങ്ങക്കൊത്തുമാകാം. കൂവപ്പായസം&കൂവ കുറുക്കിയത്&ഫ്രൂട്ട് സലാഡ് തേൻ ചേർത്തതും ചേർക്കാത്തതും ആകാം. ഊണിനു ശേഷം പഴവർഗ്ഗങ്ങൾ ആകാം.
ഊണിനു ശേഷം
പ്രകൃതിയോടിണങ്ങിയ എന്തെങ്കിലും ജോലിയിൽ വ്യാപരിക്കാവുന്നതാണ്. കഴിയുന്നതും ഉച്ചയുറക്കം ഒഴിവാക്കണം. വൈകീട്ട് വീണ്ടും മല്ലികാപ്പി കഴിക്കാം. ചെറുകടിയായി അട, ഓട്ടട, കൊഴിക്കട്ട അവൽ നനച്ചത്, കപ്പലണ്ടി ഉണ്ട, ഉലുവ ഉണ്ട, കാരറ്റ് ഉണ്ട, ബീറ്റ്‌റൂട്ട് ഉണ്ട, എന്തെങ്കിലും ഒന്ന് ഉണ്ടാക്കാവുന്നതാണ്.
മറ്റുള്ളവരുമായി ഇടപെടുന്നതിനുവേണ്ടി വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങാം. അയൽവീടുകൾ സന്ദർശിക്കാം – പുഴയിലൂടെ യാത്രചെയ്യാം, പാടത്തേക്കു പോകാം. ആലിൻ ചുവട്ടിൽ പോയിരിക്കാം – ക്ഷേത്രങ്ങളിൽ പ്രദക്ഷിണം വയ്‌ക്കാം – സൂര്യാസ്‌തമയം കാണാം – രാവിലെ സൂര്യോദയം കാണാൻ ശ്രമിക്കണം. ഉദിച്ചുയരുന്ന സൂര്യനെ നോക്കി പ്രപഞ്ചബോധം ഉള്ളിലുണർത്താൻ കഴിയണം.
റഫ്രൻസ് ലൈബ്രറി (കമ്യൂണിറ്റി ലൈബ്രറി) (വിജ്ഞാന കേന്ദ്രങ്ങൾ)
എല്ലാ വിജ്ഞാനമേഖലകളും പൊതുവായി സജ്‌ജീകരിച്ചിരിക്കുന്ന ഇടം. ഫോൺ, കമ്പ്യൂട്ടർ, ഇന്റർനെറ്റ്, ടി.വി., റേഡിയോ, പത്രങ്ങൾ, മാസികകൾ, പുസ്‌തകങ്ങൾ തുടങ്ങി അതുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും പൊതുവായി ക്രമീകരിച്ചിരിക്കുന്നു. ചെലവുകൾ മൊത്തമായി ഷെയർ ചെയ്യുന്നു. – ഒരു ഗ്രാമത്തിന് ഒന്ന് എന്ന രീതിയിൽ ക്രമീകരിച്ചിരിക്കും; ഇത്തരം വിജ്ഞാനകേന്ദ്രങ്ങൾ.
സന്ധ്യ
നിലവിളക്ക് കൊളുത്താം. തുളസിത്തറയിലും വിളക്കുവയ്‌ക്കാം. എല്ലാ ആത്മാക്കൾക്കുംവേണ്ടി ഒരു ദീപം. വെളിച്ചമാണ് ദൈവം. വിഗ്രഹങ്ങൾക്കോ ആചാരങ്ങൾക്കോ ഒരു പ്രസക്തിയുമില്ല. ഉള്ളിലും പുറമേയും അഗ്നി ജ്വലിക്കണം. സൂര്യനെപോലെ, ചന്ദ്രനെപോലെ, ആകാശത്തെ മറ്റു നക്ഷത്രങ്ങളെ പോലെ.
വിളക്കുകൾ
റാന്തൽ, നിലവിളക്ക്, മൺപാത്രത്തിൽ, കിഴി കെട്ടിയ തിരികത്തിച്ചുള്ള വഴിവിളക്കുകൾ മുതലായവയാണ് വെളിച്ചമെത്താനുള്ള ഉപാധികൾഃ
മെഴുകുതിരി നഷ്‌ടമാണ് – മേശവിളക്ക് വായനയ്‌ക്കായി ഉപയോഗിക്കാം. തൂക്കുവിളക്ക് പൊതുവെളിച്ചത്തിനായി ഉപയോഗിക്കാം. വെളിച്ചെണ്ണ ഉപയോഗിച്ചാൽ മതിയാകും. മരോട്ടി എണ്ണയും ആവാം.
രാത്രി
സന്ധ്യയ്‌ക്കുശേഷം അയൽക്കൂട്ടം കൂടാം – പൊതുകാര്യങ്ങൾ ചർച്ച ചെയ്യാം. പരാതികൾ, സങ്കടങ്ങൾ ഉന്നയിക്കാം. പൊതുസമ്മതിയിൽ തീരുമാനമെടുക്കണം. പോലീസ്, കോടതി ഒന്നിനും ഇവിടെ പ്രവേശനം ഉണ്ടാകുന്ന തരത്തിൽ ഒരു പ്രവർത്തനവും ഉണ്ടാകാതെ നോക്കേണ്ടത് അയൽക്കുട്ടങ്ങളാണ് –
അയൽക്കുട്ടങ്ങൾ സ്‌നേഹംകൊണ്ടും വിശ്വാസംകൊണ്ടും ശക്തിപ്രാപിക്കണം. എന്നാലെ അതിന് ഏതു പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുമുള്ള ആന്തരികമായ കരുത്തുണ്ടാകൂ.
ഒടുവിൽ കലാപരിപാടികൾ അവതരിപ്പിക്കാം-
സാധനങ്ങൾ കൈമാറ്റം ചെയ്യാം – പുതിയ ചിന്തകൾ അവതരിപ്പിക്കാം. പ്രകൃതി സ്‌കൂളിനെക്കുറിച്ച് ചർച്ച ചെയ്യാം – ആകാശം കാണാം. അയൽക്കൂട്ടത്തിന് ഒരു പൊതുഗാനം ഉണ്ടാകുന്നത് നന്ന്.
Generated from archived content: prakruthi11.html Author: tr_premkumar