ആര്‍ക്കുമേ പിന്നില്‍, നിഴലില്‍ മറഞ്ഞുകൊ-ണ്ടാരെയും കാത്തങ്ങു നില്പൂ?ചെമ്മണ്ണില്‍ മാണ്ടുനടപ്പവര്‍ ‘പാഴനെ’-ന്നങ്ങയെപ്പിന്നിലാക്കുന്നു!പൂവട്ടിയങ്ങേയ്ക്കുവേണ്ടി നിറച്ച,തും-പേറിനില്‍പ്പേന്‍ മരക്കീഴില്‍,വന്നവര്‍ വന്നവര്‍ വാരിയെടുക്കയാല്ഇന്നതുശൂന്യമെന് കൈയില്‍ !മാഞ്ഞൂ വിഭാതവും മധ്യാഹ്നവും; സാന്ധ്യ-വേളയായ്, മങ്ങുന്നുകണ്‍കള്‍.നിന്ദിച്ചുനോക്കുന്നിതെന്നെ,മടങ്ങുവോര്‍;നില്പുഞാന്‍ ഭിക്ഷുകിക്കൊപ്പംലജ്ജയാലെ മുഖം താഴ്ത്തിയും, മാര്‍ക്കച്ച-നീര്‍ത്തി,യതൊട്ടുമറച്ചും;‘എന്തുവേണ്ടൂ നിന’ക്കെന്നുചോദിക്കുവോര്‍-ക്കേകുവാനുത്തരമില്ല,‘അങ്ങയെക്കാണണ’ മെന്നുചൊല്ലാനെനി-ക്കല്പവു,മാവതുമില്ല!കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali40.html Author: rabeendranath_tagore
Click this button or press Ctrl+G to toggle between Malayalam and English