ഗീതം മുപ്പത്തിയൊന്‍പത്

ദേവദേവ,വരണ്ടുപോകുന്നു മല്‍-
ചേതന, യനാവൃഷ്ടിയാലന്വഹം

ഭീതിദം മഹാശൂന്യവും ദിങ്മുഖം;
കാണ്മതില്ലനീര്‍ച്ചാലിന്റെ രേഖയും

എങ്ങുനിന്നുമെത്തീല വര്‍ഷോത്സവ-
മംഗളത്തിന്‍ മഹിതസന്ദേശവും!

ദേവ,വന്നെത്തിയാവു നീയുച്ചണ്ഡ-
വാതമൊത്തി,ങ്ങിടിമുഴക്കത്തൊടും,

മിന്നലിന്‍ ചാട്ടവാറുചുഴറ്റി,ദിങ്-
മണ്ഡലത്തെ പ്രകമ്പിതമാക്കിയും!

ആതപ,മതിഭീകരം; നൈരാശ്യ-
താപമുള്‍ക്കാമ്പിനത്യന്ത ദുസ്സഹം;

ഈയവസ്ഥ,യതീവമുദ്വിഗ്നം; ഇ-
ങ്ങാഗമിച്ചാവു സംഹാരരുദ്രനായ്!

താതനി,ലുഗ്രകോപം വളരവേ,
തായ , തന്നിളമ്പൈതലിന്നെന്നപോല്‍-

നീരണിഞ്ഞ മിഴികളാ,ലെന്റെമേല്‍ –
നീ ചൊരിയൂ കനിവും കടാക്ഷവും!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali39.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English