സങ്കടങ്ങള്‍ക്കപ്പുറത്ത്ഒരു സ്റ്റോപ്പ്,അവിടെക്കാണെന്റെ ടിക്കറ്റ്ഈ പെരുമഴയൊന്നുതോര്‍ന്നിരുന്നെങ്കില്‍വീശിയടിക്കുന്ന കാറ്റ്വിളക്കുകളെല്ലാംഊതിക്കെടുത്തിയിരിക്കുന്നുകാണാപ്പുറത്തൊരു ബസിന്റെഇരമ്പല്‍,ഇരുട്ടില്‍ഭീകര സത്വത്തെപ്പോലെ വെളിച്ചം കെട്ട്അതെന്റെയടുത്തേക്ക്സങ്കടങ്ങള്‍ക്കപ്പുറത്തേക്ക്അവസാനത്തെ ബസ്!‘വേഗം കയറു…വേഗം… വേഗം..വിഷമദ്യം കഴിച്ച ആന്റണിയുടെ ശബ്ദം‘ഇവിടെയിരിക്കാം’…പുഴയില്‍ ചാടിയ ശാന്തമ്മയുടെ ശബ്ദം‘ടിക്കറ്റ്….ടിക്കറ്റ്…’പോലീസ് ലോക്കപ്പിലുള്ള അബുബക്കറിന്റെ ശബ്ദംഎവിടേക്കാ’….തെങ്ങില്‍ നിന്നു വീണ വേലായുധന്റെ ശബ്ദംഇരുട്ടിലാരെയും കണ്ടില്ലെങ്കിലുംഎനിക്കെല്ലാവരേയും അറിയാം.
Generated from archived content: poem1_july16_12.html Author: pu_ameer