കെസ്സ്‌ പാട്ട്‌

ബദർ ശിഹദാക്കളെ പ്രശംസിച്ചുകൊണ്ടുളള ഈ കെസ്സ്‌പാട്ട്‌ സുപ്രസിദ്ധ മാപ്പിള പാട്ടുകാരായിരുന്ന കാട്ടിൽ ബാപ്പു (തിരുവത്ര. ചാവക്കാട്‌) എന്നവരുടെ പുത്രൻ കെ. അബ്‌ദുൾഖാദർ മൗലവി രചിച്ചതാണ്‌. ഖാദർ മൗലവി നല്ല ഗായകനും കവിയുമായിരുന്നു. അദ്ദേഹം ഹിന്ദി ശൈലിയിൽ ധാരാളം ഭക്തിഗാനങ്ങൾ രചിച്ചിട്ടുണ്ട്‌. 30 വർഷങ്ങൾക്കുമുമ്പ്‌ പരംലോകം പൂകി.

‘മുത്ത്‌ റസൂൽ സഹബാക്കളെ സംഘമിൽ മാന്യ

പതവികൾ പൂണ്ടവരുത്തമരായ സഹബാക്കളാം ബദ്‌രിങ്ങളെ.

മുട്ടി വിളിക്കുടനെത്തി ഇജാബത്താർക്കും അരുളിടും

സിംഹകുട്ടികളായ ശിരോമണികൾ ഗുഹാദക്കളെ…..

മത്തിരമാൽ ഖുറൈശായിരം സേനകൾ

എത്തി ബദർ പട മിറ്റത്തിൽ

മന്നവനാം അബൂ ജാഹിലതെന്നവർ

തന്നുടെ മൂപ്പസ്‌ഥാനത്തിൽ

കത്തി കടുത്തില കഠാര വിവിധത്തര-മായുധ മേറ്റതിൽ

കയ്യരിലേറ്റ്‌ നിരായുധരായുടൽ

ചെയ്യുവതിന്നുളള ഊറ്റത്തിൽ

മതിച്ചിട്ടടുത്ത്‌ വെട്ടി

കുതിച്ചിട്ടണികൾ തട്ടി

ചെണൂറ്റ ത്തര മാലധികേമ

മുന്നൂറ്റി പതിമൂന്ന്‌ മഹന്‌മാർ

ക്കെന്നുമേ അരുളിടും പെരിയവാൻ രിസ്‌മാൻ

അൻഹു മുപ്രിയ ഗുണമതിനിധിമാൻ (മുത്ത്‌ റസൂൽ……)

വളളലരന്നബിയാരുടെ ആജ്ഞനിഷേധിച്ചസ്‌വതടുത്തു

വെളള മെടുക്കാൻ ധീരത വാക്യം കൂറിയേ….

വംശഖുറൈശണി വിട്ടുവരുന്നവനോടുറ്റു ഉടനടി ചാടി

ഹംസ മദപ്പുലി ഗൗരവപൂർവ്വം ചീറിയേ…..

മല്ലുമാൻ ഞാനുളെളാരു കാലം തീർത്‌ഥക്കനരസ തടമിൽ

കൊളള നടത്താൻ ആരട ധൈര്യം ഏറിയെ…

മാന വങ്കിൽ കുലം ഏകയിൽ ഇല്ലവെ ആരും തീർച്ച ചതുർദിശാ

സ്‌ഥാനമിലുണ്ടന്നാലത്‌ കാണാം തേറിയേ…..

തുളളി വരുന്നവനിൽ സമർത്‌ഥപ്പുലി

ഖൽഖമിനാൽ ക്ഷണമിൽ വിക്കി

തുമ്പി പരാക്രമി ആയുധവും ദ്വയ

മൊമ്പതും കൊത്തി മുറിപൂക്കിൽ

തളളിയും പിമ്പുര മക്കളെ മദ്ധ്യത്തിൽ

പൊളള്‌ പറഞ്ഞവനെ നീക്കി

തഞ്ചമിലുറ്റൊരു വെട്ട്‌ കൊടുത്താ

വഞ്ചകനെ പൊളി രണ്ടാക്കി

ക്ഷുഭിതരിൽ നിന്നുഇബ – ത്തീബ്‌​‍ുനുൽ വലീദും ശൈബ-

ത്തക്കൂട്ട പടയോരണി ചീന്തി

ധിക്കാര സമരായുധ മേന്തി

ശത്രുത ജനം പോർ വിളിയുമെ ജോറാ

അത്തരുണമിൽ തിരുമഹി പതിനൂറാ…. (മുത്ത്‌ റസൂൽ….)

ഒപ്പം ഇറങ്ങീടുവാൻ ഉബൈദത്തവരോടും ഹംസത്തലിപ്പുലി

കല്പിതരായി പ്രതിയോഗികൾ നേരെ ചാടിയെ

ഒക്കെ നിന്നടരക്കളമിൽ സകലായുധ മത്‌പട്‌ ശൗര്യം

തക്കമിൽ അടവും തകൃതിയിൽ ചൊടിയും കൂടിയെ

നിപ്പിലെ ഹംസത്തവർ ശൈബത്തിനെ-

വെട്ടിട്ടിരുപൊളിയാക്കി – മൽപിടി അലി പുലിമാരും ഒലിതോടാടിയെ

നിന്ദിതനെ വധിച്ചിട്ടലിയാരും വേഗം അമ്മ-

വരരികിൽ, നിന്നുബൈതത്തന്നവരുടെ യുദ്ധം നാടിയെ

കെല്പിലെ ഉദ്‌ബത്തവൻ ഉബൈദത്തപ്പുലി കാൽതളരിൽ വെട്ടി

കണ്ടുടൻ ഹംസത്തും അലിചാടി തുണ്ടു ഉദ്‌ബത്തിനെ ഈ മട്ടിൽ

സെപ്പിളകി ചാടിക്ഷണം ഖുറൈശോരപ്പട

ഏറ്റവരിൽ കട്ടി

സേനസ്‌ഹാബികൾ ആകയും സിംഹ സമാന-

പരാക്രമതിൽ തിറ്റി

പ്രതികൾ എഴുപതെണ്ണം

വധിക്കപെട്ടതിൽവണ്ണം

മെയ്യൂക്കരെ പിൻപറ്റി പിടിച്ചു

കയ്യാക്കത്തിലെ ചട്ടമറിച്ചു

കെട്ടിയും അവർകളെ സമരമിൽ വിജയ

പെട്ടരികരും തിരുമഹി പതിനബിയാ (മുത്ത്‌ റസൂൽ…)

രക്ഷസ്‌ഥലം സ്വർഗ്ഗങ്ങളിലെ പൂങ്കാവിൽ പാറിടും പച്ച

പക്ഷികളുളളിൽ ആത്‌മനിവാസം പ്രാപിച്ചു

രക്തരുണം സാക്ഷിത്വമെ സിദ്ധിച്ചാനന്ദ സ്‌തുതി പൂണ്ട

ഭക്തജനങ്ങളെ പെരിയവനും സന്തോഷിച്ചു

കക്ഷികളിൽ നിർദയ മിലെതിർത്തിട്ടൂറ്റ നടികളെ

ബലി അർപ്പിച്ചു മഹാപതി പുണ്യ ഫിർദൗസാശിച്ചു

കാമിലരായബ്‌ദാനികൾ ഉബൈദത്തും മിഹ്‌ജഅ​‍്‌

ഉമൈറുമെ – പൂമണി ആഖിലു മസഫാനെയും സ്നേഹിച്ചു

അക്ഷിയുരുട്ടി തായമിൽ ചാടിയ ദുശ്ശീമാലൈ നി പിന്നെ

ഔഫ്‌ മുഅവ്വദ്‌ ഹാരിദെസിതും

റാഫി ഉമൈറ്‌ സഈദെന്നെ-

പക്ഷം ഖുറൈശികളെ പറപ്പിച്ചു

മുബശ്ശിറും വേഗം ഇതിൽ വന്നെ

ഭാഗ്യസുഖങ്ങളെ നല്‌കിയും എന്റെ

രോഗമതും മാറ്റി തന്നെ

അനുദിനവും അഭയം – അനുഗ്രഹിച്ചെന്നിൽ ജയം

സന്തോഷിച്ചു മുറാദുകൾ വീട്ടി – സന്തോഷം പരുദ്രോഹമകറ്റി

അന്ത്യമിൽ അരുൾ പെരിയവ ശഹാദത്ത്‌ –

വന്ദ്യരെ കരുണ ദാസനിലെ കരുത്ത്‌. (മുത്ത്‌ റസൂൽ…)

* * * * * * * *

സമ്പാഃ എം.സി.കുഞ്ഞുമുഹമ്മദ്‌, മന്ദലംകുന്ന്‌.

Generated from archived content: pattu_may7.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English