രാത്രിയിലാണ് നിക്കാഹ്. പന്ത്രണ്ട് ആണുങ്ങൾ ചേർന്ന് ഒപ്പനപ്പാട്ടുപാടി, പുയ്യാപ്ലയുടെ കയ്യ് പിടിച്ച് പന്തലിലേക്ക് ഇരുത്തുന്നു ഃ
ബിസ്‌മിയും ഹംദുംസലാമാത്തുംതസ്‌ലീമും പെറ്റയുമ്മാനെയോർക്കുന്നുമില്ലാമനസ്സില്
ദിണ്ടാജാൽ നബിയുളളാന്റേ (2)
ഇതിനാൽത്തുടങ്ങീടുന്നേ
കുട്ടീന്റെ നിക്കാഹതിനാലും
കാരണന്‌മാരടുത്തു നില്‌ക്കട്ടെ
കുട്ടീന്റെ വാപ്പാപന്തൽക്കടക്കണം
പുതുമാരൻ എനീച്ച്,
കുട്ടീന്റെ വാപ്പാ കൈപിടിക്കണം
ടെറസിന്റെ പുരയും കേറ്റീടുന്നേ
നിങ്ങള് ശ്‌റദ്ധയില്ലാതെയുറങ്ങുന്നേ
നിങ്ങള് ശ്‌റദ്ധ ചെയ്യുന്നുമില്ലാ
ബാപ്പായ്‌ക്ക് ഉമ്മാനെ പറ്റീല്ലെങ്കില്
ബാപ്പാ പെണ്ണൊന്ന് വേറെക്കെട്ടൂലോ
പെറ്റ ഉമ്മാന്റെ വേദന
അളളാഹ് അല്ലാതെ അറിയൂല്ലാ (2)
മണ്ണറയില് പോകണം നിങ്ങള്
അളളാഹുണ്ടെന്ന് ഓർക്കണം നിങ്ങള് (2)
ഈമാൻ കിട്ടി നിങ്ങൾക്ക് മരിക്കണ്ടേ
അളളാഹു ഇതിന് ഓതക്കം ചെയ്യട്ടെ
മംഗലമാരൻ പോകട്ടേ
പിന്നെ അമ്മായി സമ്മതം തന്നോട്ടേ.
പുതുമാരൻ എറങ്ങുമ്പൊ അമ്മായി സമ്മതം തരണം. നിക്കാഹിന് ഒപ്പന പാടുന്ന സംഘത്തിലെ അംഗമായിരുന്ന പട്ടരുപറമ്പിൽ അഹമ്മദുകുട്ടി വിവരിച്ചു ഃ നാലാളുകൂടി പാടിയാലേ അതിന്റെ ചേലുണ്ടാവൂ. ഇതിനൊക്കെ കൈകൊട്ടുണ്ട്. പാട്ടിൽ ആദം തന്തതു ഹംസത്തോലേ‘ന്നു പറയുമ്പോളെക്കും കുടീലുളള പെണ്ണുങ്ങടെ പൂതിയെക്കെത്തീരും. അപ്പൊളെയ്‌ക്കും ചോറ് എലയില് കൊണ്ടിട്ട്. ഞങ്ങള് പന്ത്രണ്ടാള് ചേർന്നിരുന്നിറ്റാണ് ആ ചോറു തിന്നത്. ഒരാളും രണ്ടാളുമല്ല.
മറ്റൊരു ഒപ്പനപ്പാട്ട്
പുതുപുതു നാരിയിതാ വരുന്നേ
പൊന്നാരനാരിയിതാ വരുന്നേ
പുതുപുതുനാരീം വന്നോട്ടെ
പൊന്നാര നാരീം വന്നോട്ടെ
പുതുപുതു നാരിപന്തൽക്കേറുന്നേ
പുതുപുതു നാരിപന്തൽക്കേറിക്കോട്ടെ
നാത്തൂമ്മാര് കാത്തുനില്‌ക്കുന്നേ
അതുകഴിഞ്ഞ് ഈ പെണ്ണിന്റെ കയ്യ് പുടിച്ചിട്ട് പന്തലിക്ക് കൊണ്ടന്നിര്‌ത്ത്‌ന്ന്.
പെറ്റമ്മപോറ്റിവളർത്ത്യല്ലോ
ഇനിം മറ്റുമ്മ പോറ്റിവളർത്തട്ടേ
പുതുപുതു നാരി അകം പൂകട്ടേ
പൊന്നാരനാരി അകം പൂകട്ടേ
നാത്തൂമ്മാര് കയ്യ് പുടിക്കട്ടേ
അമ്മായിമ്മ സമ്മതം തന്നോട്ടേ.
Generated from archived content: pattu_feb5.html