കുലുകുലുമെച്ചം

കുലുകുലുമെച്ചം പെണ്ണുണ്ടോ

കുഞ്ഞാലി മെച്ചം പെണ്ണുണ്ടോ

സംസരിക്കാൻ പെണ്ണുണ്ടോ

സംസാര ബീവിടെ മാരനുക്ക്‌.

കുലുകുലുമെച്ചം പെണ്ണില്ല

കുഞ്ഞാലി മെച്ചം പെണ്ണില്ല

സംസരിക്കാൻ പെണ്ണില്ല

സംസാര ബീവിടെ മാരനുക്ക്‌.

കുലുകുലുമെച്ചം കാതിലുക്ക്‌

കുഞ്ഞാലിമെച്ചം തോടയും മിന്നീം

സംസരിക്കാൻ കാതിലുക്ക്‌

കുലുകുലുമെച്ചം പിന്നെന്താ

കുലുകുലുമെച്ചം കവുത്തിലിക്ക്‌

കുലുകുലുമെച്ചം കൊടലാരം

കുഞ്ഞാലിമെച്ചം കൊടലാരം

സംസരിക്കാൻ കൊടലാരം

കുലുകുലുമെച്ചം അരേയ്‌ക്കെന്ത്‌?

കുഞ്ഞാലിമെച്ചം അരേയ്‌ക്കെന്ത്‌?

കുലുകുലുമെച്ചം അരഞ്ഞാണം

കുഞ്ഞാലിമെച്ചം അരഞ്ഞാണം

സംസരിക്കാൻ അരഞ്ഞാണം

കുലുകുലുമെച്ചം എന്തരഞ്ഞാണം

കുഞ്ഞാലിമെച്ചം എന്തരഞ്ഞാണം

കുലുകുലുമെച്ചം വെളള്യരഞ്ഞാണം

കുഞ്ഞാലി മെച്ചം വെളള്യരഞ്ഞാണം

സംസരിക്കാൻ വെളള്യരഞ്ഞാണം

കുലുകുലുമെച്ചം പിന്നെന്താ

കുഞ്ഞാലിമെച്ചം കയ്യിമ്പ്‌ലിക്ക്‌?

കുലുകുലുമെച്ചം കടകം

കുഞ്ഞാലിമെച്ചം കടകം

സംസരിക്കാൻ കടകം

കുലുകുലുമെച്ചം കാലുമ്മേക്കെന്ത്‌?

കുഞ്ഞാലിമെച്ചം കാലുമ്മേക്കെന്ത്‌?

കുലുകുലുമെച്ചം പാദസരം

കുഞ്ഞാലിമെച്ചം പാദസരം

ഒരാനേം തോട്ടീം തരാം

തോട്ടിത്തലക്കെ പൊന്നും തരാം

മമ്മണിക്കാളി മമ്മണിച്ചെക്കന്‌

പെണ്ണുണ്ടിവിടെ പെണ്ണുണ്ടോ?

ഒരാനേം തോട്ടീം വേണ്ട

തോട്ടിത്തലക്കെ പൊന്നും വേണ്ട

മമ്മണിക്കാളി മമ്മണിച്ചെക്കന്‌

പെണ്ണില്ലിവിടെ പെണ്ണില്ല.

ഒരാനേം തോട്ടീം തരാം

തോട്ടിത്തലക്കെ പൊന്നും തരാം

ഉമ്മണിക്കാളി മമ്മണിച്ചെക്കന്‌

പെണ്ണുണ്ടിവിടെ പെണ്ണുണ്ടോ?

കുലുകുലുമെച്ചം പെണ്ണുതരാം

കുഞ്ഞാലിമെച്ചം പെണ്ണുതരാം

സംസരിക്കാൻ പെണ്ണുതരാം

സത്‌കാര ബീവിടെ മാരനുക്ക്‌.

കുലുകുലുമെച്ചം പേരെന്ത്‌

കുഞ്ഞാലിമെച്ചം പേരെന്ത്‌

കുലുകുലുമെച്ചം കതീജാ

കുഞ്ഞാലിമെച്ചം കതീജാ.

കുലുകുലുമെച്ചം ഇഷ്‌ടപ്പെട്ടു

കുഞ്ഞാലിമെച്ചം ഇഷ്‌ടപ്പെട്ടു.

ന്റെമ്മാടെ പടിക്കല കണ്ടം

വിറ്റുഞ്ഞങ്ങളെ പെണ്ണിനെ കൊണ്ടോകും

ന്റെമ്മാടെ അടക്കതോട്ടം വിറ്റും

ഞങ്ങളു പെണ്ണിനെ കൊണ്ടോകും

ന്റെമ്മാടെ പടിക്കലം കണ്ടം വിക്കുവേണ്ട

ഞങ്ങടെ പെണ്ണിനെ തരൂല.

ന്റെമ്മാടെ അടുക്കളതോട്ടം വിക്കും വേണ്ടാ

ഞങ്ങടെ പെണ്ണിനെ തരൂല.

ഞങ്ങടെ കണ്ടം വിക്കും ചെയ്യും

പെണ്ണിനെ ഞങ്ങൾ കൊണ്ടവൂം ചെയ്യും

ഞങ്ങടെ തോട്ടം വിക്കും ചെയ്യും

പെണ്ണിനെ ഞങ്ങൾ കൊണ്ടവൂം ചെയ്യും

അടുക്കളേൽ കടയും ചെയ്യും

അരീം കലോം ചവിട്ടും ചെയ്യും

പെണ്ണിനെ പിടിക്കും ചെയ്യും

അടുക്കളേൽ കടയ്‌ക്കുല

അരിംകലോം ചവുട്ടൂല

പെണ്ണിനെ പിടിക്കൂല.

സമ്പാ ഃ പി. സന്തോഷ്‌

Generated from archived content: pattu_july2.html Author: p_santhosh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here