പഴങ്കുടിപ്പാട്ടുകൾ

മലവേടർ

1. പാക്കുപാട്ട്‌

ആരാണ്ടും പഴുക്കാ തോട്ടത്തീ

പോവരുതെ ചെറുപവുലെ

കൊച്ചുകൊച്ചു പല്ലുകൊണ്ട്‌

കടിച്ചുമുറിച്ച്‌ കൊണ്ടുപോയത്‌

കണ്ടവരുണ്ടേ ചെറുപവുലെ

ആരാണ്ടും പഴുക്കാ തോട്ടത്തീ

പോവരുതേ ചെറുപവുലെ

കൊച്ചുകൊച്ചു കണ്ണുകൊണ്ട്‌

കണ്ടൊതുക്കി കൊണ്ടുപോയത്‌

കണ്ടവരുണ്ടേ ചെറുപവുലെ

ആരാണ്ടും പഴുക്കാ തോട്ടത്തീ

പോവരുതേ ചെറുപവുലെ

കാണാ മലയന്റെ താണ ചരുവെ

താണു പറന്ന്‌ കൊണ്ട്‌ പോയത്‌

കണ്ടവരുണ്ടേ ചെറുപവുലെ.

2. പരുന്തുപാട്ട്‌

ആലിയാലി പറക്കും പരുന്തേ

ലാലു പരുന്തേ ചെമ്പരുന്തേ

ആറ്റോടു കാപ്പോടു പോകും പരുന്തേ

ലാലു പരുന്തേ ചെമ്പരുന്തേ

എന്തുമേ കളിയാണ്ടിരിക്കും പരുന്തേ

ലാലു പരുന്തേ ചെമ്പരുന്തേ

ആളിനെ റാഞ്ചിയെടുക്കും പരുന്തേ

ലാലു പരുന്തേ ചെമ്പരുന്തേ

3. പൂച്ചപ്പാട്ട്‌

കുറ്റിക്കയ്യു കുറുങ്കയ്യോടെ

ഓടുണ പൂച്ച കുറുമ്പൂച്ച

ലങ്ങേതിലമ്മ തേങ്ങതിരുമ്മുണ

ലാമണം കേട്ടേ ഓടുണ പൂച്ച കുറുമ്പൂച്ച

ലങ്ങേതിലമ്മ മീം വെട്ടിക്കഴുകുണ

ലാമണം കേട്ടേ ഓടുണ പൂച്ചകുറുമ്പൂച്ച.

4. കിളിപ്പാട്ട്‌

ലത്തീം താരിക തിന്താരെ

ലകതീം താരിക തിന്താരെ

ഒന്നല്ലാം പുറ മടലോല

ഒന്നല്ലാം കിളികൂടുംകൊണ്ടേ

കൂടും കൊണ്ടേകിളി

കതിരും കൊണ്ടേകിളി

കൂടണഞ്ചേകിളി

കതിരണിഞ്ചേ

ലത്തീം താരിക തിന്താരേ

ലകതീം താരിക തിന്താരേ

പത്തല്ലാം പുറ മടലോല

പത്തല്ലാം കിളികൂടുംകൊണ്ടേ

കൂടും കൊണ്ടേകിളി

കൂടണഞ്ചേകിളി

കിതിരണിഞ്ചേ

5. വിത്തുകിളപ്പാട്ട്‌

തിത്തന്നം തെയ്യന്നം തെയ്യന്നം താരെ

തിത്തന്നം തെയ്യന്നം തെയ്യന്നം താരെ (2)

തൃക്കൊടി വാഴയും വെട്ടിച്ചവിട്ടി

തിത്തന്നം തെയ്യന്നം തെയ്യന്നം താരെ (2)

തൃക്കൊടി വാഴയ്‌ക്കു ഒന്നല്ലോ കയ്യും വന്നേ

തൃക്കൊടി പെണ്ണിനു ഒന്നല്ലൊ മാസം

തിത്തന്നം തെയ്യന്നം തെയ്യന്നം താരെ (2)

തൃക്കൊടി വാഴയ്‌ക്കു രണ്ടല്ലൊ കയ്യും വന്നേ

തൃക്കൊടി പെണ്ണിനു രണ്ടല്ലൊ മാസം

തിത്തന്നം തെയ്യന്നം തെയ്യന്നം താരെ (2)

തൃക്കൊടി വാഴയ്‌ക്കു പത്തല്ലോ കയ്യും വന്നേ

തൃക്കൊടി പെണ്ണിനു പത്തല്ലൊ മാസം

തിത്തന്നം തെയ്യന്നം തെയ്യന്നം താരെ (2)

പാടിയവർഃ

1. നല്ലാൻ വെളളത്താൻ, രാമൻ പൊടിയൻ, കണ്ണൻ നല്ലൂരാൻ – ഉറുകുന്ന്‌, തെന്‌മല പഞ്ചായത്ത്‌, കൊല്ലം ജില്ല.

2. ജാനകി തടത്തിൽ, അട്ടത്തോട്‌, പത്തനംതിട്ട ജില്ല.

കാണിക്കാർ

തുളവൻ പാട്ട്‌

തമാശപ്പാട്ടാണിത്‌. പാണ്ടിയിൽ നിന്നെത്തിയവനാണ്‌ തുളുവൻ. ചന്തയും കടലുമെല്ലാം തുളുവന്‌ അത്ഭുതങ്ങളായിരുന്നു. ഇതെല്ലാം കണ്ട്‌ അന്തംവിട്ട്‌ നില്‌ക്കുന്ന തുളുവനെ പെണ്ണുങ്ങൾ കളിയാക്കുന്നു.

തുളുവൻ എച്ചി തുളുവനെടാ

തുളുവൻ ഏക്കറെ തുളുവനെടാ

തുളുവൻ തുമ്പി തുളുവനെടാ

തുളുവൻ തുളുനാട്ടി തുളുവനെടാ

തുളുവൻ ചന്തകടതോറും

തുളുവൻ പോകയും ചെയ്യിനത്‌

തുളുവൻ ചങ്കും ചുണ്ണാമ്പേ

തുളുവൻ വേണ്ടിത്താങ്കെട്ടിനത്‌

തുളുവൻ കെപ്പറ്റി1 ചുണ്ണാമ്പേ

തുളുവൻ വേണ്ടിതാങ്കെട്ടിനത്‌

തുളുവൻ കാനാങ്കളിപ്പാക്കേ2

തുളുവൻ വേണ്ടിത്താങ്കെട്ടിനത്‌

തുളുവൻ മലങ്കോടിവെറ്റയുമായ്‌3

തുളുവൻ വേണ്ടിത്താങ്കെട്ടിനത്‌

തുളുവൻ പച്ചപൊയ്‌ലയുമായ്‌4

തുളുവൻ വേണ്ടിത്താങ്കെട്ടിനത്‌

തുളുവൻ കുട്ടിമുറം ചിറ്റാടേ

തുളുവൻ ഈരൊലിനച്ചീപ്പേ

തുളുവൻ വേണ്ടിത്താങ്കെട്ടിനത്‌

തുളുവൻ ചത്ത കുത്തിയെടാ

തുളുവൻ വെളുത്ത മാമാട്ടി

തുളുവൻ വീടു തടയുമ്പോ

തുളുവൻ വേണ്ടിത്താങ്കെട്ടിനത്‌

തുളുവൻ ചന്തകടതോറും

തുളുവൻ കണ്ടു നടക്കിനത്‌

തുളുവൻ കടലീ തിരയോട്ടം

തുളുവൻ കണ്ടുനടക്കിനത്‌

തുളുവൻ കപ്പലിഉഷളവേ

തുളുവൻ കണ്ടുനടക്കിനത്‌

തുളുവൻ കണ്ണുവെച്ചുകാട്ടൂടും

തുളുവൻ കയ്യുവച്ചു കാട്ടൂടും

തുളുവൻ കണ്ണു വച്ചു കാട്ടൂടും

ഞാനൂ കയ്യുവച്ച്‌ കാട്ടൂടും

ഞാനും കാലു വെച്ചു കാട്ടൂടും

1. നത്തയ്‌ക്ക

2. കാനാൻ കമുകിലെ പാക്ക്‌

3. കാട്ടിലെ വെറ്റില

4. കാട്ടുപുകയില

സമ്പാഃ എം.സെബാസ്‌റ്റ്യൻ

കാട്ടുനായ്‌ക്കർ

1. താരാട്ടുപാട്ട്‌

ദൂരെ ദൂരെ ദൂരേ

ദൂരെ മകന്നും വാവോ

വാവാവോ വാവോ

വാവാവോ വാ

വാവാവോ ദൂരേ

ദൂരെ മകനോ മക്കുലേ കൊളളാ

നന്റ മകനുക്കൂ മയ്‌ക്കേ

ദൂരലഹേ കൊളളാലെക്കൂ

ദൂര മകന്നും വാവാ

Generated from archived content: pazhamkudi-pattukal.html Author: nattariv-patana-kendram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here