തെക്കൻ കേരളത്തിലെ മാപ്പിളചിന്തുകൾ

1. വെളളക്കാരുടെ കോളനിവത്‌കരണത്തിൽ പുകയില പ്രചരിപ്പിക്കുവാൻ അവർ നാടിന്റെ മുക്കിലും മൂലയിലും ഏജന്റുമാരെ നിയോഗിച്ചിരുന്നു. എന്നാലവരുടെ ഉന്നം മനസ്സിലാക്കിയ സാധാരണക്കാർ അതിനെ പലവിധത്തിലും പ്രതിരോധിച്ചിരുന്നു. അതു വെളിപ്പെടുത്തുന്ന ഒരുപാട്ട്‌ ചൊല്ലിക്കേട്ടെഴുതിയത്‌ ഃ

ഇംഗ്ലീഷെന്ന വൻകഴുവേറി

നഞ്ചിതാ കൊണ്ടുവന്നേ

പൊയ്‌ലയിൽ നല്ലിലക്കനമുളള

പൊയ്‌ലയെടുത്തു കീന്തി

ഉക്കാവതിൽവച്ച്‌ തീയും കൊളുത്തീ

കുഴലുവായിൽ വച്ചുളളിൽ വലിച്ചാൽ

കരളുവാടീട്ടസ്‌ഥി ബലം പോവും

നാരീം വെറുത്തു നരകം വരുത്ത്‌

ഹക്കൻ നിന്നാണ പൊയ്‌ലവച്ച

കുഴൽ വായിൽ വയ്‌ക്കരുതാരും…

പൊയ്‌ലവലിക്കരുതാരും…

2. ഒരു അന്തിതേട്ടം (തേട്ടം – പ്രാർത്‌ഥന) സന്ധ്യാനാമം എന്ന നിലയിൽ കുട്ടികളും മുതിർന്നവരും കൈകാൽമുഖം കഴുകിയോ, വുളു എടുത്തോ ഇറയത്ത്‌ വന്ന്‌ നിരന്നിരുന്ന്‌ അല്ലാഹുവിനോട്‌ പ്രാർത്‌ഥിക്കുന്നു ഃ

ലാഇലാഹ ഇല്ലളളാ മുഹമ്മദുറസൂലുളളാ

വന്ന ബലാലേ നീക്കളളാ നഅ​‍്‌മത്തും ബറുക്കത്തും താഅളളാ

ഈമാൻ നിറവടിയാക്കളളാ ഹക്ക്‌ ലാഇലാഹ ഇല്ലല്ലാ.

3. ദരിദ്രനും പട്ടിണികിടക്കുന്നവനും സമൃദ്ധമായ ആഹാരത്തെക്കുറിച്ച്‌ സ്വപ്‌നം കാണാനുളള അവകാശം നിറവേറ്റുന്ന പാട്ട്‌ ഃ

മക്കളെ മോനേ അസ്‌നാരേ

അമ്പങ്കോട്ടൊരു കല്യാണം

അതിനെന്തു ബാപ്പ പൊയ്‌ക്കൂടേ?

ഇറച്ചിയില്ലെടാ പൊമ്മോനേ

പരിപ്പും കൂട്ടി അടിച്ചൂടേ?

4. കമ്പം നടത്തുന്നതിൽ പ്രഗത്‌ഭനായിരുന്ന മാമന്തറ കാസിം എന്ന ആളിനെക്കുറിച്ചൊരു ചൊല്ല്‌ ഃ

മാമന്തറ കാസിം കാസിം കീമന്തറ കമ്പം കമ്പം

5. പ്രാർത്‌ഥനയുടെ താളത്തിനൊത്ത്‌ ഒരു ചെറു താരാട്ട്‌ ഃ

ലാഇലാഹാ ഇല്ലല്ലാ

ഇല്ലളീ… കുഞ്ഞിനു പല്ലില്ല

പാലുറട്ടിയ്‌ക്കുപ്പില്ല

ദിക്ക്‌റു ചെയ്‌ത ഫക്കീറന്‌മാർക്ക്‌

ചക്കരക്കഞ്ഞിക്ക്‌

ശുക്ക്‌റു ചെയ്‌ത്‌ ഫാത്തിഹ

6. ഈ പാട്ടുകളെല്ലാം ഷരീഫാ ബീവി (85 വയസ്സ്‌ ), അലിക്കുഞ്ഞ്‌, ഉമ്മേനല്ലൂർ എന്നവരിൽ നിന്ന്‌ കേട്ടെഴുതിയതാണ്‌. താരാട്ടായും അല്ലാതെയും ഇത്‌ ഇവരുടെ തലമുറയും പിന്നീടുളള തലമുറയും പാടാറുണ്ട്‌. ഇവർ ഇത്‌ പൂർവ്വികർ വഴി കേട്ടുപഠിച്ചതാണ്‌. ഒരുപക്ഷേ ഇതൊക്കെ അച്ചടിച്ചുവന്നിട്ടുളളതാകാം. അറബി മലയാളത്തിൽ ഏതായാലും ഇത്‌ വായ്‌പാട്ടായിട്ടാണ്‌ പ്രചരിച്ചുകാണുന്നത്‌. തെക്ക്‌ പ്രചാരത്തിലുണ്ട്‌ ഃ

ആദിവെളിവാൽ പടത്തേ

ആദം നബി കാരുണപ്പേർ

നീതി മൊഹമ്മൈ ദാത്താൻ

നിറുത്തി അറുപ്പു കൊമ്പിനിൽ

ഓതീ തസ്‌ബി അതിനാൽ

ഉടയ വനൈത്താൻ പുതുത്ത്‌

ബോതമിതമുളളവരേ

പുണ്ണിയരോതാലേലം

താലേലം ആലന്നബീ

സലപാത്തുടയവരോ,

കാരുവത്തീണ്ടാരേ

കാരുണരേ താലേലം

ആമിനത്താൻ മുലപ്പാൽ

താനന്നുണ്ണും നാളയിലേ

കുഴലു ഹലീമാ മുലപ്പാൽ

ഉണ്ട നബീ താലേലം

കിളവി തന്നിൽ വാലിതമായ്‌

ഹബറൊളി വുതാൻ കുടിത്ത്‌

കിളവൻ സലാം തളളിവിട്ടോർ

കീർത്തിയുളേളാർ താലേലം

മെലിന്‌ട മലാടാടുതനിൽ

മെല്ലിയാടെടുക്കവരോ-

മുല കുടയോരു മുന്നിൽ വയ്‌ക്കാ

നബി തരട്ടാൽ താന്തടകീ

മെലിന്താടു തഴുത്തടുന്തു

മുലചീറിപ്പാലൊഴുകി

പലർക്കുവിരുന്നുട്ടി വിട്ടോർ

ഭയക്കാമ്പരു താലേലം

താലേലം താലേലം താലത്തിൽ പോറ്റുന്ന

താമരപൂമണം താളിൽഹലീമാ

പൊന്നേ കരയല്ലേ പൂവേ കരയല്ലേ

പൊന്നാര കിന്നാരം

ഓർത്തുഹലീമാ

ഷംഷെന്ന നാട്ടീലും

തന്നിലെ പൈതലേ

ചാച്ചു പൊന്നൂഞ്ഞോലിൽ

ആട്ടീഹലീമാ

അമ്പർ കസ്‌തൂരി മണം

വീശും പൊന്നാറുകൾ

പൊന്നാര കിന്നാരം

ഓർത്തു ഹലീമാ

താലേലം താലേലം

താലത്തിൽ പോറ്റുന്ന

താമരപൂമണം താളിൽഹലീമാ

7. തത്തയുടെ ബൈത്ത്‌

മുത്തുജീഹത്തോരു

മണിത്തോരു തത്തയെ തൂക്കിവിപ്പാൻ

മുസ്‌തഫായെന്തവിടെക്കൊളളുവാൻ

തൂക്കിയെ തത്തയിനക്കു വിലയെന്ത്‌?

ചൊല്ലുവീരേമഹമൂദ്‌

തൂറരോടും തത്തയോടൊന്നു

വിളിച്ചു പറഞ്ഞുളള പാഷകത്താൻ

തൂക്കിയെ തത്തയിനക്കുവിലയെന്ത്‌?

ചൊല്ലുവീരെ മഹമൂദ്‌

പോമലേ കേറിയേ തത്ത പറയുന്നു

ലക്ഷ്‌ണമണിക്കഴക്‌

നായെന്നിറക്കിയ സൊക്ക ഹൂറാനികൾ

മാരികളെ തന്തിടും

ഞാൻ നിന്റെ ദീനിൽ വന്നു പിറന്നിട്ടും

നീയെനിക്കെന്തു തരും

ഓമല കേറിയേ തത്ത പറയുന്നു

ലക്ഷ്‌ണമണിക്കഴക്‌

Generated from archived content: nadan_dec23_05.html Author: nattariv-patana-kendram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here