മരുന്നു കഞ്ഞി അത്യുത്തമമെന്നു പഴമക്കാർ

തൃശൂർഃ വർഷകാലത്തെ തണുപ്പ്‌ ശരീരത്തെ ബാധിക്കാതിരിക്കാനും നല്ല ബലത്തിനും മരുന്നു കഞ്ഞി അത്യുത്തമമെന്നു പഴമക്കാർ. ആദ്യം ഒരു കിലോ പച്ചരിയും 200 ഗ്രാം വീതം ഉലുവയും ആശാളിയും 100 ഗ്രാം ജീരകവും നിലമ്പാലയും നിലമ്പരണ്ടയും മുക്കൂറ്റിയും മറികുറ്റിയുമടങ്ങിയ ആയുർവേദകൂട്ടുമായി ചേർത്ത്‌ ചതച്ച്‌ നീരെടുക്കുക. 15 പേർക്കുളള അളവാണിത്‌.

തുടർന്ന്‌ നാളികേരം പിഴിഞ്ഞ്‌ ഒന്നാംപാൽ മാറ്റിവയ്‌ക്കുക. ആവശ്യത്തിന്‌ രണ്ടാംപാലെടുത്ത്‌ അതിൽ നീരും അരിയുൾപ്പെടെ അരച്ച സാധനങ്ങളും ഉപ്പും ചേർത്ത്‌ വയ്‌ക്കുക. പാകമായി കഴിയുമ്പോൾ ഒന്നാം പാൽ ചേർക്കുക.

തുടർന്ന്‌ നറുനെയ്യും ചേർത്ത്‌ മരുന്നുകഞ്ഞി സേവിക്കുക. ദിവസം ഒരു നേരം രാവിലെയോ വൈകിട്ടോ മരുന്നുകഞ്ഞി കഴിക്കുന്നത്‌ വാതരോഗികൾക്കും പ്രയോജനപ്രദമാണെന്നു വലിയാലുക്കലിൽ നാട്ടറിവ്‌ പഠനകേന്ദ്രത്തിലെ ചർച്ചയിൽ മുത്തശിമാർ ഓർമിപ്പിച്ചു.

Generated from archived content: aug7_natt.html Author: nattariv-patana-kendram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here